10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

റെക്കോര്‍ഡ് ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ പൊതുമേഖല ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: വിപണി തകര്‍ച്ചയെ അതിജീവിച്ച് വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ഓഹരിയാണ് ഭാരത് ഇലക്ട്രോണിക്‌സി(ഭെല്‍)ന്റേത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 195 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിക്കാനും ഓഹരിയ്ക്കായി. ഒരു വര്‍ഷത്തില്‍ 69% നേട്ടത്തിലെത്തിയ കമ്പനി, ബോണസ് ഓഹരി വിതരണത്തിന് തയ്യാറെടുക്കുകയാണ്.

2:1 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനത്തിന് ഒരുങ്ങുന്നത്. ഇതിനായി 487.32 കോടി രൂപയുടെ ഫ്രീ റിസര്‍വ് ഉപയോഗപ്പെടുത്തും. 350 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഭെല്‍ ഓഹരി വാങ്ങാന്‍ ജെഎം ഫിനാന്‍ഷ്യില്‍ നിര്‍ദ്ദേശിക്കുന്നു. വില്‍പന/ഏര്‍ണിംഗ് പര്‍ ഷെയര്‍ 15%/19% സിഎജിആറില്‍ സാമ്പത്തികവര്‍ഷം 2022-25 ല്‍ വളരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ പ്രവചനം.

പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഭെല്‍ 58490.41വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. ജൂണിലവസാനിച്ച പാദത്തില്‍ 3222.82 കോടി രൂപ വരുമാനം നേടി. തൊട്ടുമുന്‍പാദത്തേക്കാള്‍ 49.67 ശതമാനം കുറവാണ് ഇത്.

356.13 കോടി രൂപയാണ് ലാഭം. റഡാര്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമാണ് കമ്പനി. അത്യാധുനിക ആന്തരിക പ്രക്രിയകള്‍/സംവിധാനങ്ങളും ഗവേഷണവികസന / പ്രാദേശികവല്‍ക്കരണത്തിലുള്ള ഊന്നലും കമ്പനിയ്ക്ക് അതുല്യമായ മത്സര ശേഷി നല്‍കുന്നതായി ബ്രോക്കറേജ് പറയുന്നു.

കഴിഞ്ഞമാസം 150 ശതമാനത്തിന്റെ ലാഭവിഹിതം നല്‍കാന്‍ കമ്പനി തയ്യാറായിരുന്നു.

X
Top