ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

1 ലക്ഷം ഒരു വര്‍ഷത്തില്‍ 52 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി അടുത്തകാലത്ത് സൃഷ്ടിച്ച മികച്ച മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകളിലൊന്നാണ് കൈസര്‍ കോര്‍പറേഷന്‍സിന്റേത്. 2021 നവംബറില്‍ വെറും 1 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 52.25 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഒരു വര്‍ഷത്തെ നേട്ടം 5100 ശതമാനം.

2022 ല്‍ 2100 ശതമാനം വളര്‍ന്ന ഓഹരി, പക്ഷെ ആറ് മാസത്തില്‍ ലാഭമെടുപ്പ് നേരിട്ടു. 45 ശതമാനം തകര്‍ച്ചയാണ് ഈ കാലയളവില്‍ ദൃശ്യമായത്. ഒരാഴ്ചയിലെ വീഴ്ച 9 ശതമാനം.

നിക്ഷേപത്തിന്റെ വളര്‍ച്ച
2022 തുടക്കത്തില്‍ ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് 22 ലക്ഷം രൂപയുടെ ആദായം ലഭ്യമായിട്ടുണ്ടാകും. 2021 നവംബറിലാണ് നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 52 ലക്ഷം രൂപയായും മാറും. ലേബല്‍ പ്രിന്റിംഗ്, സ്റ്റേഷനറി മാഗസിനുകള്‍, കാര്‍ഡ് ബോര്‍ഡ് എന്നിവ നിര്‍മ്മിക്കുന്ന കൈസര്‍ കോര്‍പ്പറേഷന്‍ 447.28 കോടി വിപണി മൂല്യമുള്ള സ്മോള്‍ ക്യാപ്പ് കമ്പനിയാണ്.

59.2 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുന്നു. 40.48 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകരുടെ പക്കലാണ്.

X
Top