10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങി മള്‍ട്ടിബാഗര്‍ പെന്നിസ്റ്റോക്ക്

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുകയാണ് മൈക്രോ കാപ്പ് കമ്പനിയായ സായ്ആനന്ദ് കൊമേഴ്‌സ്യല്‍ ലിമിറ്റഡ്. ഓഗസ്റ്റ് 25 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ബോണസ് ഓഹരി വിതരണം പരിഗണിക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. 2022 ല്‍ മള്‍ട്ടിബാഗര്‍ ആദായം നിക്ഷേപകന് സമ്മാനിച്ച പെന്നിസ്റ്റോക്കാണാണ് സായ്ആനന്ദിന്റേത്.

2.16 കോടി വിപണി മൂല്യമുള്ള മൈക്രോ കമ്പനിയാണ് സായ്ആനന്ദ്.കഴിഞ്ഞ 2 മാസത്തില്‍ നിക്ഷേപം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ഓഹരിയ്ക്കായി. 0.92 രൂപയില്‍ നിന്നും 1.90 രൂപയായി വളര്‍ന്നതോടെയാണ് ഇത്.

വ്യാഴാഴ്ചത്തെ വ്യാപാര അളവ് ഏകദേശം 9.42 ലക്ഷമായിരുന്നു. ഇത് കഴിഞ്ഞ 20 സെഷനുകളിലെ ശരാശരി വ്യാപാര അളവായ 5.50 ലക്ഷത്തേക്കാള്‍ വളരെ കൂടുതലാണ്. 52 ആഴ്ചയിലെ താഴ്ന്ന നിരക്ക് 0.88 രൂപ. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്ക് 2.08രൂപയുമാണ്.

X
Top