ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായി

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: മികച്ച ഓര്‍ഡര്‍ ലഭ്യമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ഇന്റഗ്ര എസെന്‍ഷ്യയുടേത്. െ്രെഡ ഫ്രൂട്ട്‌സ് വിതരണം ചെയ്യുന്നതിനായി 11 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിക്കുകയായിരുന്നു. അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡര്‍ പൂര്‍ത്തിയാക്കുമെന്നും സ്ഥാപനം പറഞ്ഞു.

ഇതോടെ ഇന്റഗ്രാ എസ്സെന്‍ഷ്യ ഓഹരികള്‍ അതിന്റെ പ്രതിദിന സര്‍ക്യൂട്ട് പരിധിയായ 5 ശതമാനം ഭേദിച്ചു. 7.68 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. അഗ്രോ പ്രൊഡക്ട്‌സ് ടെക്‌സ്‌റ്റൈല്‍സ്, ഗാര്‍മെന്റ്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തു മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കയാണെന്ന് കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല, ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള അരി സംസ്‌കരണ കേന്ദ്രം ഏറ്റെടുക്കുന്നതായും കമ്പനി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 90 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഇന്റഗ്ര എസെന്‍ഷ്യയുടേത്. 2022 ല്‍ 380 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിക്കാനും ഓഹരിയ്ക്കായി.

X
Top