ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ബോണസ് ഓഹരിയും ഓഹരി വിഭജനവും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: 1:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണവും 10:1 അനുപാതത്തില്‍ ഓഹരി വിഭജനവും പ്രഖ്യാപിച്ചിരിക്കയാണ് ഗ്ലോബല്‍ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ്. ഫെബ്രുവരി 9 ന് മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഇവര്‍ അറിയിക്കുന്നു. 34.70 രൂപയില്‍ 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലാണ് സ്‌റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 674.55 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് കമ്പനിയുടെത് മൂന്നുവര്‍ഷത്തെ ഉയര്‍ച്ച 6447.17 ശതമാനം.ഒരു വര്‍ഷത്തില്‍ 480.27 ശതമാനവും 2023 ല്‍ മാത്രം 5.79 ശതമാനവും ആറ് മാസത്തില്‍ 710.75 ശതമാനവും വളര്‍ച്ച കൈവരിച്ചു.

ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണ് ഗ്ലോബല്‍ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ്. സാമ്പത്തിക വര്‍ഷം 2022 ല്‍ പ്രവര്‍ത്തന ലാഭം 86.23 ശതമാനം ഉയര്‍ത്തി. അറ്റാദായം 106.29 ശതമാനം ഉയര്‍ന്ന് 0.98 കോടി രൂപയാക്കാനും സാധിച്ചു.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ കമ്പനി. ബില്‍ ഡിസ്‌കൗണ്ടിംഗ് ബിസിനസാണ് അതിലൊന്ന്. 2 തൊട്ട് 25 ലക്ഷം വരെയാണ് ഇതുവഴി വായ്പകള്‍ വിതരണം ചെയ്യുക.

സ്വര്‍ണ്ണവായ്പ രംഗത്തേയ്ക്കും പ്രവേശിക്കുന്നു.

X
Top