ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഒരു ലക്ഷം 1.20 കോടിയാക്കിയ മള്‍ട്ടിബാഗര്‍ !

മുംബൈ: 19 വര്‍ഷത്തിനിടയില്‍ 120 മടങ്ങ് നേട്ടം നിക്ഷേപകന് സമ്മാനിച്ച ഓഹരിയാണ് റാഡിക്കോ ഖെയ്ത്താന്‍. 19 വര്‍ഷം മുന്‍പ് 7.60 രൂപവിലയുണ്ടായിരുന്ന ഈ ബ്ര്യൂവറി കമ്പനിയുടെ ഓഹരി ഇന്ന് 919 രൂപയിലാണുള്ളത്. ഒരു വര്‍ഷത്തില്‍ 8 ശതമാനം നേട്ടമാണ് ഓഹരി കുറിച്ചത്.

അതായത് കഴിഞ്ഞ 12മാസത്തിനിടയില്‍ 855 രൂപ 919 രൂപയാക്കാന്‍ ഓഹരിയ്ക്കായി. 5 വര്‍ഷം മുന്‍പ് 140 രൂപവിലയുണ്ടായിരുന്ന ഓഹരിയാണ് ഇന്ന് 919 രൂപയിലെത്തിയത്. 560 ശതമാനം നേട്ടം. അതുപോലെ ജൂണ്‍ 2003 ല്‍ വെറും 7.62 രൂപയായിരുന്ന ഓഹരിയാണ് നിലവില്‍ 919 രൂപയിലെത്തിയത്.

11,990 ശതമാനം ഉയര്‍ച്ചയാണിത്. ഒരു വര്‍ഷം മുന്‍പ് ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.08 ലക്ഷം രൂപയായി മാറുമായിരുന്നു. 5 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ അത് 6.6 ലക്ഷമായും മാറിയേനെ.

സമാനമായി 19 വര്‍ഷം മുന്‍പ് നിക്ഷേപിച്ച 1 ലക്ഷം ഇന്ന് 1.20 കോടി രൂപയായി മാറിയിരിക്കും.

X
Top