
ന്യൂഡൽഹി: കേന്ദ്ര രാസ വള മന്ത്രാലയത്തിൻ്റെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ.പി.പി.എ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) ഒക്ടോബർ 17, 2026-ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 137 കാൻസർ ചികിത്സ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയുടെ വ്യാപാര ലാഭവിഹിതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഈ മരുന്നുകളുടെ പുതുക്കിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ, 76 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, 121 മരുന്നുകൾ ഉൾപ്പെടെ കാൻസർ ചികിത്സയ്ക്കുള്ള 1,225 ഔഷധക്കൂട്ടുകളുടെ പുതുക്കിയ എം.ആർ.പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാൻസർ ചികിത്സ മരുന്നുകളുടെ 1,031 ഔഷധക്കൂട്ടുകളുടെ എം.ആർ.പിയാണ് കുറച്ചത്.
ഇതിൽ 600 ബ്രാൻഡുകൾ 50 ശതമാനത്തിലധികം വിലക്കുറവ് വരുത്തി; ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ്. കൂടാതെ, 137 കാൻസർ മരുന്നുകളിൽ 10–15 മരുന്നുകൾ ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, ഈ മരുന്നുകൾ ഇന്ത്യയിൽ പുറത്തിറക്കുമ്പോൾ അവയ്ക്കും വ്യാപാര മാർജിൻ ക്രമീകരണം ബാധകമായിരിക്കും.
2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരുന്ന വിലക്കുറവിൻ്റെ ഫലമായി, ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 3,502.31 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.






