കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വാഹന അനുബന്ധ കമ്പനിയായ എല്‍ജി ബാലകൃഷ്ണന്‍ ആന്റ് ബ്രദേഴ്‌സ് ലിമിറ്റഡ് ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 18 തീരുമാനിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരി യ്ക്ക് 15 രൂപ അഥവാ 150 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 152.73 കോടി വിപണി മൂല്യമുള്ള ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് എല്‍ജി ബാലകൃഷ്ണന്‍ ആന്‍ഡ് ബ്രോസ് ലിമിറ്റഡ് (എല്‍ജിബി).

‘റോളോണ്‍’ എന്ന ബ്രാന്‍ഡിന് കീഴില്‍, ഓട്ടോമോട്ടീവ് ചെയിനുകള്‍, സ്‌പ്രോക്കറ്റുകള്‍, ചെയിന്‍ ടെന്‍ഷനറുകള്‍ എന്നിവ കമ്പനി പുറത്തിറക്കുന്നു.ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, മെഷീന്‍ ചെയ്ത ഗിയറുകള്‍, ആക്‌സസറികള്‍ എന്നിവയും എല്‍ജിബി നിര്‍മ്മിക്കുന്നു. ഓട്ടോമോട്ടീവ് ടൈമിംഗ്,ഡ്രൈവ് ചെയിനുകള്‍, സ്‌പ്രോക്കറ്റുകള്‍, ഓട്ടോ ടെന്‍ഷനറുകള്‍, ഗൈഡുകള്‍, ഫൈന്‍ ബ്ലാങ്ക്ഡ് ഘടകങ്ങള്‍, പ്രിസിഷന്‍ മെഷീന്‍ ചെയ്ത ഭാഗങ്ങള്‍, ബെല്‍റ്റുകള്‍ & റബ്ബര്‍ ഘടകങ്ങള്‍, എല്‍.ജി.ബി. ട്രാന്‍സ്മിഷന്‍ എന്നിവയുടെ വിപണി ലീഡറാണ് കമ്പനി.

0.23 ശതമാനം ഉയര്‍ന്ന് 685.75 രൂപയിലാണ് കമ്പനി ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2022 ല്‍ 34.32 ശതമാനം ഉയര്‍ന്ന ഓഹരി കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 197 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ആദായം നല്‍കി. 227.85 രൂപയില്‍ നിന്നാണ് ഓഹരി ഈ കാലയളവില്‍ നിലവിലെ വിലയായ 685 രൂപയിലേയ്ക്ക് കുതിച്ചത്.

X
Top