100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ലിസ്റ്റ് ചെയ്യാത്ത സെക്യൂരിറ്റി,ഐപിഒ എന്നിവയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ സെബി നിരീക്ഷിക്കുന്നു

മുംബൈ: ലിസ്റ്റുചെയ്യാത്ത ഇക്വിറ്റികളിലുള്ള നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി(എഎംസി)കളോട് ആവശ്യപ്പെട്ടിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). പോര്‍ട്ട്ഫോളിയോകളിലെ ലിസ്റ്റ് ചെയ്യാത്ത സെക്യൂരിറ്റികളുടെ അളവ്, വിലമതിപ്പ്, നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം എന്താണ്, അതിനുള്ള സമയക്രമം എന്നിവയാണ് എഎംസികള്‍ റെഗുലേറ്ററെ അറിയിക്കേണ്ടത്.ഓഹരികള്‍ ഡീലിസ്റ്റ് ചെയ്ത കമ്പനികളുടേതോ, ലിസ്റ്റ് ചെയ്യപ്പെടാത്ത വിപണിയില്‍ നിന്ന് വാങ്ങിയവയോ അല്ലെങ്കില്‍ വിഭജനം പോലുള്ള കോര്‍പ്പറേറ്റ് നടപടിയുടെ ഫലമായുണ്ടായതോ ആകാം.

ലിസ്റ്റ് ചെയ്യപ്പെടാത്ത സെക്യൂരിറ്റികള്‍ വാങ്ങാന്‍ ഫണ്ട് ഹൗസുകള്‍ക്ക് നിലവില്‍, അനുവാദമില്ല. 2019 ലാണ് ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നത്. മാത്രമല്ല, പ്രാരംഭ പബ്ലിക് ഓഫറിംഗു(ഐപിഒ)കളില്‍ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വല്‍ ഫണ്ട് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കാനാണും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആലോചിക്കുന്നു.

നിലവില്‍ വ്യക്തിഗത തലത്തിലല്ല, മറിച്ച് ഫണ്ട് ഹൗസ് തലത്തിലാണ് ഐപിഒയില്‍ ബിഡ് ചെയ്യുന്നത്. ഇത് മാറ്റി സ്‌ക്കീം തലത്തില്‍ ഷെയറുകള്‍ അലോട്ട്‌ചെയ്യപ്പെടാനും ഐപിഒ നിക്ഷേപങ്ങള്‍ സൂക്ഷമതയോടെ ചെയ്യാനും ഫണ്ട് ഹൗസുകള്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

X
Top