സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഹ്യുണ്ടായി മോട്ടോര്‍ ഓഹരി വില ഉയരുമെന്ന്‌ വിദേശ ബ്രോക്കറേജുകള്‍

പ്രമുഖ വിദേശ ബ്രോക്കറേജുകളായ ജെപി മോര്‍ഗനും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഹ്യുണ്ടായി മോട്ടോറിനെ തങ്ങള്‍ കവറേജ്‌ നല്‍കുന്ന ഓഹരികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. ഇരു ബ്രോക്കറേജുകളും ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗാണ്‌ ഈ ഓഹരിക്ക്‌ നല്‍കിയിരിക്കുന്നത്‌.

ഈ ഓഹരി 2200 രൂപയിലേക്ക്‌ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ ജെപി മോര്‍ഗന്റെ നിഗമനം. മോര്‍ഗന്‍ സ്റ്റാന്‍ലി ലക്ഷ്യമാക്കുന്ന വില 2418 രൂപയാണ്‌.

നേരത്തെ മറ്റൊരു വിദേശ ബ്രോക്കറേജ്‌ ആയ നോമുറ ഹ്യുണ്ടായി മോട്ടോര്‍ വാങ്ങുക എന്ന ശുപാര്‍ശ നല്‍കിയിരുന്നു. 2472 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില. പ്രമുഖ ഇന്ത്യന്‍ ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാളും ഈ ഓഹരി വാങ്ങുക എന്ന ശുപാര്‍ശയാണ്‌ നല്‍കുന്നത്‌.

2235 രൂപയിലേക്ക്‌ ഹ്യുണ്ടായി മോട്ടോര്‍ ഉയരുമെന്നാണ്‌ നിഗമനം. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയായ മാരുതി സുസുകിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്യുണ്ടായി മോട്ടോറിന്‌ നേരിയ പ്രീമിയം കല്‍പ്പിക്കാവുന്നതാണെന്ന്‌ മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നു.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്യുണ്ടായി മോട്ടോറിന്റെ ലാഭം 16 ശതമാനം കുറഞ്ഞു. 1375 കോടി രൂപയാണ്‌ ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം.

മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത്‌ 1628.46 കോടി രൂപയായിരുന്നു. വരുമാനത്തില്‍ 7.5 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌. 18,659.69 കോടി രൂപയില്‍ നിന്നും 17,260.38 കോടി രൂപയായാണ്‌ വരുമാനം കുറഞ്ഞത്‌.

X
Top