യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി: നാലാംപാദ പ്രകടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: നാലാം പാദ അറ്റാദായം 22 ശതമാനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി തിങ്കളാഴ്ച 3.4 ശതമാനം ഉയര്‍ന്നു. നിലവില്‍ 1325 രൂപയിലാണ് വ്യാപാരത്തിലുള്ളത്. ഭൂരിഭാഗം ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ ലക്ഷ്യവില 1619 രൂപയില്‍ നിന്നും 1700 രൂപയാക്കി ഉയര്‍ത്തി. വാങ്ങല്‍ നിര്‍ദ്ദേശമാണ് അവര്‍ നല്‍കുന്നത്. നിര്‍മല്‍ ബാങ് 1558 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ പറയുമ്പോള്‍ മോതിലാല്‍ ഓസ്വാളിന്റേത് 1500 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ്.

വരുമാനം/എബിറ്റ/നികുതി കഴിച്ചുള്ള ലാഭം എന്നിവ 2023-25 സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 14/19/16 ശതമാനം സിഎജിആറില്‍ വളരുമെന്നാണ് പ്രതീക്ഷ. 22,571 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 31 ശതമാനം അധികം.

അറ്റാദായം 22.1 ശതമാനം ഉയര്‍ന്ന് 1549 കോടി രൂപയിലെത്തി. അതേസമയം പ്രതീക്ഷയ്‌ക്കൊത്ത അറ്റാദായം നേടാന്‍ കമ്പനിയ്ക്കായിട്ടില്ല.

X
Top