ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സമ്മിശ്ര പ്രകടനമാണ് കോയിനുകള്‍ കാഴ്ചവയ്ക്കുന്നത്. ആഗോള ക്രിപ്‌റ്റോ കറന്‍സി വിപണി മൂല്യം 24 മണിക്കൂറിനുള്ളില്‍ 2.06 ശതമാനം ഇടിവ് നേരിട്ട് 1.02 ട്രില്ല്യണ്‍ ഡോളറിലെത്തി. ആഗോള ക്രിപ്‌റ്റോവിപണി അളവ് 90.78 ബില്ല്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.02 ബില്യണ്‍ അഥവാ 7.73 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 80.27 ബില്ല്യണ്‍ അഥവാ 88.42 ശതമാനവുമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 1.22 ശതമാനവും ഒരാഴ്ചയില്‍ 13.16 ശതമാനവും തകര്‍ച്ച നേരിട്ടു. നിലവില്‍ 21,244.53 ഡോളറിലാണ് ബിടിസിയുള്ളത്.

മറ്റ് ക്രിപ്‌റ്റോകറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 39.70 ശതമാനമാണ്. 0.57 ശതമാനം കുറവാണ് ഇത്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകോയിനായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ 5.00 ശതമാനം ഇടിവ് നേരിട്ട് 1,633.78 ഡോളറിലാണുള്ളത്.

ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ട തകര്‍ച്ച 17.93 ശതമാനം. ബിഎന്‍ബി-288.05 ഡോളര്‍ (2.11 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3418 ഡോളര്‍ (0.79 ശതമാനം ഉയര്‍ച്ച),സൊലാന-36.70 ഡോളര്‍ (1.44 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.07022 ഡോളര്‍ (1.55 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-22.84 ഡോളര്‍ (2.51 ശതമാനം ഉയര്‍ച്ച) എന്നിവ 24 മണിക്കൂറിനുള്ളില്‍ നില മെച്ചപ്പെടുത്തി. കാര്‍ഡാനോ-0.4603 ഡോളര്‍ (1.25 ശതമാനം ഇടിവ്), പൊക്കോട്ട് -7.43 ഡോളര്‍ (0.76 ശതമാനം ഇടിവ്), എന്നിവ താഴ്ച വരിക്കുകയും ചെയ്തു.

അതേസമയം, ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്ലോക്ക്‌ചെയ്ന്‍ പ്ലാറ്റ്‌ഫോമായ എഥേരിയം മെഗാ അപ്‌ഗ്രേഡിന് ഒരുങ്ങിയത് വാര്‍ത്തയായി. മെര്‍ജ് എന്ന് വിളിക്കപ്പെടുന്ന, ഈ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് , എഥേരിയം ഇടപാടുകളില്‍ മാറ്റം വരുത്തും. വന്‍ തോതില്‍ ഊര്‍ജ്ജം ചെലവഴിക്കപ്പെടുന്ന മൈനിംഗിന് പകരം വാലിഡേറ്റേഴ്‌സ് എന്ന് വിളിക്കുന്നവരെ ഇടപാടുകള്‍ സാധൂകരിക്കുന്നതിന് നെറ്റ്‌വര്‍ക്ക് നിയുക്തരാക്കും.

X
Top