സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ആഭ്യന്തര നിക്ഷേപകരുടെ കരുത്തിൽ വിപണി മുന്നേറുന്നു

കൊച്ചി: വിദേശ ഫണ്ടുകൾ സൃഷ്ടിച്ച കടുത്ത വില്പന സമ്മർദ്ദം അതിജീവിച്ച് ആഭ്യന്തര നിക്ഷേപകരുടെ കരുത്തിൽ ഓഹരി വിപണി മികച്ച വളർച്ച നേടുന്നു.

പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതീക്ഷിച്ച വിജയം നേടില്ലെന്ന വിലയിരുത്തലും ചൈനയുടെ സാമ്പത്തിക മേഖലയിലെ മികച്ച വളർച്ച സാദ്ധ്യതകളുമാണ് വിദേശ ഫണ്ടുകളുടെ പിന്മാറ്റത്തിന് വേഗത കൂട്ടുന്നത്.

മേയ് മാസം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് 22,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്. ഏപ്രിലിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണയിിൽ മുടക്കിയത് 8,700 കോടി രൂപയായിരുന്നു.

മാർച്ച്, ഫെബ്രുവരി മാസങ്ങളിലും വിദേശ ഫണ്ടുകൾ ഇന്ത്യയിലേക്ക് മികച്ച പണമൊഴുക്ക് നടത്തിയിരുന്നു. അതേസമയം ആഭ്യന്തര നിക്ഷേപകർ വൻതോതിൽ പണമൊഴുക്കിയതോടെ വിപണി കൂടുതൽ ശക്തിയോടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങി.

നടപ്പുവാരത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യയിലെ വാങ്ങൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം ഒഴിയുന്നതോടെ മികച്ച വളർച്ചാ സാദ്ധ്യതയുള്ള വിപണിയായി ഇന്ത്യ മാറുമെന്ന് ബ്രോക്കർമാരും അനലിസ്റ്റുകളും പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വൻകിട ഫണ്ടുകൾ ഇന്ത്യയിൽ നിന്നും പിന്മാറി ചൈനയിൽ സജീവമാകുന്ന രീതിയാണ് ദൃശ്യമായതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്‌റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി. കെ വിജയകുമാർ പറയുന്നു.

ഹാംഗ്സെംഗ് സൂചികയിൽ കഴിഞ്ഞ വാരം 7.6 ശതമാനം വർദ്ധനയാണുണ്ടായത്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാതെ പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടികൾ ആരംഭിക്കില്ലെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയതാണ് ആഗോള വ്യാപകമായി പുതിയ ആശങ്ക സൃഷ്ടിക്കുന്നത്.

X
Top