എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യസംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍: പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണസംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി; കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടിഅടല്‍ പെന്‍ഷന്‍ യോജനയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏഴ് കോടി കടന്നു

കിയയുടെ ഇന്ത്യൻ വാഹനങ്ങളോട് വിദേശികള്‍ക്കും പ്രിയം; കയറ്റുമതി 2.5 ലക്ഷം കടന്നു

ഹൈദരാബാദ്: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയിൽ അഞ്ചാം വയസിലേക്ക് പ്രവേശിക്കുകയാണ്.

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ വാഹന ഉപയോക്താക്കളുടെ ചോയിസായി മാറിയ ഈ ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ വിദേശ രാജ്യങ്ങളിലും പ്രിയപ്പെട്ടതാണെന്നാണ് കയറ്റുമതിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമിച്ച രണ്ടരലക്ഷം കിയ വാഹനങ്ങളാണ് കടൽ കടന്നത്.

കഴിഞ്ഞ ദിവസമാണ് കിയ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി രണ്ടര ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട വിവരം കമ്പനി പുറത്തുവിട്ടത്. 2019 മുതൽ ആഗോളതലത്തിൽ 2,55,133 യൂണിറ്റുകളാണ് ഇന്ത്യയിലെ അനന്തപുർ പ്ലാന്റിൽ നിർമിച്ച് കയറ്റുമതി ചെയ്തത്.

ദക്ഷിണാഫ്രിക്ക, ചിലി, പാരഗ്വായ്, ലാറ്റിൻ അമേരിക്ക അടക്കം ആഗോളതലത്തിൽ നൂറിലേറെ കയറ്റുമതി വിപണികളാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ മൊത്തം കയറ്റുമതിയുടെ 59 ശതമാനവും സെൽറ്റോസാണ്. സൊണറ്റ് 34 ശതമാനവും കാരൻസ് ഏഴ് ശതമാനവുമാണ്.

2019 ഓഗസ്റ്റ് മാസത്തിലാണ് സെൽറ്റോസ് എന്ന മിഡ്-സൈസ് എസ്.യു.വിയുമായി കിയ മോട്ടോഴ്സ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. മികച്ച തുടക്കത്തിനായി അവർ തിരഞ്ഞെടുത്ത സെഗ്മെന്റും അത്രമേൽ കൃത്യമായിരുന്നു.

അതിവേഗമാണ് കിയ നിരത്തുകളിൽ സ്ഥാനം ഉറപ്പിച്ചത്. അവതരിപ്പിച്ച് 46 മാസത്തിനുള്ളിൽ സെൽറ്റോസിന്റെ അഞ്ച് ലക്ഷം യൂണിറ്റാണ് നിരത്തുകളിൽ എത്തിയത്. മുൻ കണക്ക് അനുസരിച്ച് കിയയുടെ മൊത്തവിൽപ്പനയിൽ 5,32,450 എണ്ണവും സെൽറ്റോസ് ആയിരുന്നു.

കയറ്റുമതിയിൽ 59 ശതമാനം സെൽറ്റോസ് ആണെങ്കിൽ ഇന്ത്യയിലെ വിൽപ്പനയിലും അമ്പത് ശതമാനത്തിൽ അധികം സെൽറ്റോസ് തന്നെയാണ്. ഇന്ത്യയിലെ വാഹന വിപണിയിൽ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയിലും കിയയുടെ സാന്നിധ്യം ശക്തമാണ്.

സോണറ്റ് എന്ന വാഹനമാണ് ഈ ശ്രേണിയിലെ കിയ പ്രതിനിധി. കിയയുടെ മൊത്തവിൽപ്പനയിൽ രണ്ടാം സ്ഥാനക്കാരനാണ് സോണറ്റ്. കാരൻസ് എന്ന എം.പി.വിയും കിയയിലേക്ക് നല്ലൊരു ശതമാനം ഉപയോക്താക്കളെ ആകർഷിക്കുന്നുണ്ട്.

നിലവിൽ പ്രദേശികമായി മൂന്ന് മോഡലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു മോഡലുമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇലക്ട്രിക് മോഡലായ ഇ.വി.6 ആണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്.

അന്തനപൂരിലാണ് കിയ ഇന്ത്യയുടെ പ്ലാന്റ് സ്ഥിതിചെയ്യുന്നത്. പ്രതിവർഷം മൂന്ന് ലക്ഷം വാഹനങ്ങളുടെ നിർമാണ ശേഷിയാണ് ഇവിടെയുള്ളത്.

നിലവിൽ 213 നഗരങ്ങളിലായി 432 ടച്ച് പോയിന്റുകളാണ് കിയ മോട്ടോഴ്സിനുള്ളത്.

X
Top