എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

ടാറ്റ ഗ്രൂപ്പ് ബോർഡിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങി നോയൽ ടാറ്റയും

നോയൽ ടാറ്റ , ടാറ്റ ഗ്രൂപ്പ് ബോർഡുകളിൽ നിന്ന് പടിയിറങ്ങിയേക്കും എന്ന് സൂചന. 70 വയസ്സാകുന്ന നോയൽ ടാറ്റ , ടാറ്റ ഗ്രൂപ്പിൻ്റെ പ്രായാധിഷ്ഠിത പിന്തുടർച്ച മാനദണ്ഡങ്ങൾ പാലിച്ച് ബോർഡ് സ്ഥാനങ്ങളിൽ നിന്ന് പിൻമാറിയേക്കും എന്നാണ് സൂചന.

ഈ വർഷം നവംബറിൽ നോയൽ ടാറ്റയ്ക്ക് 70 വയസ്സ് തികയും. എക്സിക്യൂട്ടീവുകൾ 65 വയസ്സിൽ പ്രവർത്തനപരമായ റോളുകളിൽ നിന്ന് വിരമിക്കുകയും 70 വയസ്സിൽ ബോർഡ് സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങുകയും ചെയ്യുന്ന ഒരു ഭരണരീതി ടാറ്റ ഗ്രൂപ്പിനുണ്ട്. ഈ രീതി നോയൽ ടാറ്റയും പിന്തുടർന്നേക്കും.

നോയൽ ടാറ്റയുടെ കീഴിൽ, ട്രെന്റിൻ്റെ വരുമാനം 2014 സാമ്പത്തിക വർഷം മുതൽ ഏകദേശം ഒമ്പത് മടങ്ങാണ് വർദ്ധിച്ചത്. രത്തൻ ടാറ്റയുടെ അർദ്ധസഹോദരനായ നോയൽ ടാറ്റ 2024 ഒക്ടോബർ 11-നാണ് ടാറ്റ ട്രസ്റ്റിന്റെ ചെയർമാനാകുന്നത്. ഇപ്പോൾ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നു.

1999-ൽ നോയൽ ടാറ്റയുടെ അമ്മ സ്ഥാപിച്ച റീട്ടെയിൽ കമ്പനിയായ ട്രെന്റിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റതോടെയാണ് കോർപ്പറേറ്റ് യാത്ര ആരംഭിച്ചത്. വെസ്റ്റ്‌സൈഡിനെ ലാഭകരമായ ഒരു സംരംഭമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2003-ൽ ടൈറ്റൻ ഇൻഡസ്ട്രീസിന്റെയും വോൾട്ടാസിന്റെയും ബോർഡുകളിൽ ചേർന്നു.

2010-ൽ ടാറ്റ ഇന്റർനാഷണലിന്റെ മാനേജിംഗ് ഡയറക്ടറായി, കമ്പനിയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.

X
Top