ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സ്വർണത്തിന് ഒറ്റ വില നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ (One India One Gold Rate) നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.

916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വർണത്തിനും ഇത് ബാധകമാകും. ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള വിവാഹ സീസണിൽ സ്വർണ വ്യാപാരം ഉയരുന്ന സാഹചര്യത്തിൽ ഈ തീരുമാനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

കേരളത്തിൽ ഏകീകൃത വില നടപ്പിലാക്കുമ്പോൾ, രാജ്യത്തിൻറെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിലാണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.

സ്വർണാഭരണങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവ് (എംപിസിഇ) കേരളത്തിലാണ് എന്നുള്ളതും പ്രാധാന്യമർഹിക്കുന്നു.

എങ്ങനെയാണ് സംസ്ഥാനത്ത് സ്വർണ്ണ വില നിശ്ചയിക്കുന്നത്?

കഴിഞ്ഞ അൻപത് വർഷത്തിലധികമായി സ്വർണാഭരണ വ്യാപാര മേഖലയിൽ നിത്യേന സ്വർണ്ണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്.

ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വർണ വില നിശ്ചയിക്കുന്നത്.

എന്തുകൊണ്ടാണ് ഓരോ സംസ്ഥാനത്തിനും സ്വർണ വില വ്യത്യാസപ്പെടുന്നത്?

അതാത് സംസ്ഥാനങ്ങളിലെ ഗോൾഡ് അസോസിയേഷനുകൾ ആണ് സ്വർണവില നിശ്ചയിക്കുന്നത്. അതിനാൽ തന്നെ ഓരോ സംസ്ഥാനത്തിനും സ്വർണ വില വ്യത്യാസപ്പെടുന്നു.

കറൻസി വിനിമയ നിരക്കുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, ജ്വല്ലറികളുടെ പണിക്കൂലിഎന്നിവ കാരണം ഈ വിലകൾ ദിവസേന മാറുന്നു, ഇത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

X
Top