
കൊച്ചി: വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും മികച്ച ആതിഥേയ മര്യാദകള്‍ പാലിക്കുന്നവരുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനവുമായി കേരളത്തിന് മികച്ച തിളക്കം.
3.6 കോടി ഉപഭോക്താക്കളുടെ റിവ്യു കണക്കിലെടുത്ത് ട്രാവല്‍ സ്ഥാപനമായ ബുക്കിംഗ് ഡോട്ട് കോം തയ്യാറാക്കിയ പട്ടികയിലാണ് ആതിഥേയ സൗഹ്യദ നടപടികളില്‍ കേരളം നില മെച്ചപ്പെടുത്തിയത്.
ആഗോള സഞ്ചാരികള്‍ക്ക് മികച്ച അനുഭവം പകരുന്ന മൂന്ന് പ്രമുഖ ടൂറിസം കേന്ദ്രങ്ങളായി മാരാരിക്കുളം, ആലപ്പുഴ, തേക്കടി എന്നിവ പട്ടികയില്‍ ഇടം പിടിച്ചു. മൂന്നാർ, വർക്കല എന്നീ കേന്ദ്രങ്ങളിലും ഉപഭോക്താക്കളുടെ മനസ് നിറക്കുന്നു.
ആയുർവേദ ചികിത്സയും കായല്‍ അനുഭവങ്ങളും സമുദ്രതീരങ്ങളും മികച്ച ഭക്ഷണവും അടക്കം എല്ലാ മേഖലകളിലും കേരളത്തിന് ആവേശകരമായ പ്രതികരണമാണ് സഞ്ചാരികള്‍ നല്‍കിയത്. പ്രകൃതി ഭംഗിയും സാംസ്കാരിക പൈതൃകവും കേരള ടൂറിസത്തെ വേറിട്ട അനുഭവമാക്കുന്നുവെന്ന് അവർ പറയുന്നു.
കേരളത്തില്‍ 51 ഫൈവ് സ്‌റ്റാർ ഹോട്ടലുകള്‍
ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്‌റ്റാർ ഹോട്ടലുകളുള്ളത് കേരളത്തിലാണ്. വിനോദ സഞ്ചാര മേഖലയിലെ കേരളത്തിന്റെ കരുത്താണിത്.
ഏതൊരു സഞ്ചാരികളെയും ആകർഷിക്കാനുള്ള സേവനങ്ങളും ഉത്പന്നങ്ങളും കേരളത്തില്‍ ലഭ്യമാണെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.