ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

പോഷകാഹാരത്തിലും പരിചരണത്തിലും കേരളം മുന്നിൽ

ന്യൂഡല്ഹി: പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചരണരംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലെന്ന് സാമൂഹികപുരോഗതി റിപ്പോര്ട്ടില് പറയുന്നു.
ഈ രണ്ടുമാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്കോര് 67.88 ആണ്.

രണ്ടാംസ്ഥാനത്തുള്ള ലക്ഷദ്വീപിന് 66.58-ഉം മൂന്നാമതുള്ള സിക്കിമിന്-65.57-ഉം സ്കോര് ലഭിച്ചു. ദേശീയ ശരാശരി 49.22 ആണ്. അതേസമയം, ആരോഗ്യസൗഖ്യത്തിന്റെ കാര്യത്തില് രാജ്യത്ത് ഏറ്റവും പിറകിലാണ് കേരളം. ജീവിതശൈലീ രോഗങ്ങള് ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത് സംസ്ഥാനത്തെയാണ്.

പോഷകാഹാരം, ആരോഗ്യപരിചരണം എന്നിവയില് ദേശീയശരാശരിയിലും കൂടുതല് സ്കോര് ലഭിച്ച 340 ജില്ലകളില് പത്തനംതിട്ട (63.09), കോഴിക്കോട്(62.21), തിരുവനന്തപുരം(62.03) എന്നിവയാണ് ഏറ്റവും മുന്നിലുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളും ദേശീയ ശരാശരിയെക്കാളും ഏറെ മുന്നിലാണ്.

സ്ത്രീകളിലെ വിളര്ച്ച പിടിച്ചുനിര്ത്താന് കേരളത്തിന് സാധിച്ചതും ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണനിരക്കും ഈ രംഗത്ത്് സംസ്ഥാനത്തെ മുന്നിലെത്തിച്ചു. പോഷകാഹാരലഭ്യതയില് പത്തനംതിട്ടയാണ് മുന്നില്. 6-23 മാസം പ്രായമുള്ള 50.1 ശതമാനം കുട്ടികള്ക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ട്.

ഉയര്ന്ന സാമൂഹിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കേരളത്തില് ആരോഗ്യസൗഖ്യം കുറയാന് മുഖ്യകാരണം പ്രമേഹവും രക്താതിസമ്മര്ദവുമാണ്. ദേശീയ ശരാശരിയായ 53.99-നെക്കാളും പിറകില് 34.4 ആണ് ആരോഗ്യസൗഖ്യത്തില് സംസ്ഥാനത്തിന്റെ സ്കോര്.

പുതുച്ചേരിയുടേത് 37.1-ഉം ആന്ധ്രപ്രദേശിന്റേത് 39.17-ഉം ആണ്. പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദം, അമിതവണ്ണം, ഗുരുതര ശ്വാസകോശരോഗങ്ങള്, കുഷ്ഠം, എച്ച്.ഐ.വി., കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പ്, ആയുര്ദൈര്ഘ്യം എന്നിവയാണ് ആരോഗ്യസൗഖ്യ സൂചിക കണക്കാക്കാന് അടിസ്ഥാനമാക്കിയത്.

X
Top