പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി

കേരളം 3742 കോടി കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരളം 3742 കോടിരൂപ കൂടി കടമെടുക്കുന്നു. കടപ്പത്രങ്ങളുടെ ലേലം 19-ന് നടക്കും. ചൊവ്വാഴ്ച 5000 കോടി കടമെടുത്തിരുന്നു.

സാമ്പത്തികപ്രതിസന്ധിക്ക് നേരിയ അയവുവന്നതിനാല് ട്രഷറിയില് പിടിച്ചുവെച്ചിരുന്ന ജനുവരിവരെയുള്ള ബില്ലുകള് മാറിനല്കാന് ധനമന്ത്രി കെ.എന്. ബാലഗോപാല് നിര്ദേശം നല്കി.

ഡിസംബര്, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടിരൂപയാണ് മാറുന്നത്. തദ്ദേശസ്ഥാപനങ്ങളുടേതടക്കം എല്ലാ ബില്ലുകളും മുന്ഗണനാക്രമത്തില് മാറുമെന്നും മന്ത്രി അറിയിച്ചു.

സുപ്രീംകോടതി നിര്ദേശപ്രകാരം 13,608 കോടിരൂപ കടമെടുക്കാന് കേന്ദ്രം അനുവദിച്ചിരുന്നു. ഇതില് 8742 കോടിക്ക് അന്തിമാനുമതി കിട്ടി. 5000 കോടി എടുത്തു.

X
Top