കൊച്ചി: മുംബൈ മെട്രോപൊളിറ്റൻ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ കല്പതരു ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി.
സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.
1590 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.