റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ജൂപിറ്റല്‍ ലൈഫ് ലൈനിന്റെ ഐപിഒ സെപ്തംബര്‍ 6ന്

മുംബൈ: സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയായ ജൂപിറ്റല്‍ ലൈഫ് ലൈനിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) സെപ്തംബര്‍ 6 ന് തുടങ്ങും. 695-735 രൂപയാണ് ഇഷ്യുവില. സെപ്തംബര്‍ 8 വരെ നീളുന്ന ഐപിഒയുടെ ആങ്കര്‍ ബുക്ക് തുറക്കല്‍ സെപ്തംബര്‍ 5നാണ്.

സെപ്തംബര്‍ 14ന് റീഫണ്ടുകള്‍ ലഭ്യമാകും. സെപ്തംര്‍ 15 ന് അലോട്ട്‌മെന്റും 18 ന്് ലിസ്റ്റിംഗ്. ഫ്രഷ് ഇഷ്യു 542 കോടി രൂപയുടേതാക്കിയിട്ടുണ്ട്.

നേരത്തെ ഇത് 615 കോടി രൂപയുടേതായിരുന്നു. നടപ്പ് മാസത്തിന്റെ ആദ്യം കമ്പനി 123 കോടി രൂപയുടെ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ചിരുന്നു.

ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക കടം തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി കരട് രേഖകള്‍ പറയുന്നു. താനെ, പൂനെ, ഇന്‍ഡോര്‍ എന്നിവടങ്ങളിലാണ് ഗ്രൂപ്പിന് ആശുപത്രികളുള്ളത്. മൊത്തം ബെഡ് കപ്പാസിറ്റി 1194.

പശ്ചിമേന്ത്യ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റില്‍ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജൂപ്പിറ്റര്‍ ഹോസ്പിറ്റല്‍, മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വികസിപ്പിക്കാനുള്ള പ്രക്രിയയിലാണ്.

ഐസിഐസിഐ സെക്യൂരിറ്റീസ്, എഡല്‍വിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഇഷ്യുവിന്റെ പ്രധാന മാനേജര്‍മാര്‍.

ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

X
Top