Alt Image
ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆

ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനവുമായി ജിയോയുടെ ‘ഹാപ്പി ന്യൂ ഇയർ 2.0’; അൺലിമിറ്റഡ് 4-ജി, 5-ജി പ്ലാനുകളും 15 രൂപയുടെ ഡേറ്റ പാക്കും എത്തി

പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി റിലയൻസ് ജിയോ പുതിയ ‘ഹാപ്പി ന്യൂ ഇയർ 2.0’ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് 4-ജി, 5-ജി ഡേറ്റയും വോയ്സ് കോളുകളും വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലാനുകൾക്കൊപ്പം, കുറഞ്ഞ നിരക്കിലുള്ള 5-ജി ആഡ്-ഓൺ പാക്കുകളും രാത്രികാല ഉപയോഗത്തിനായുള്ള പ്രത്യേക ഡേറ്റ പാക്കും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

399 രൂപയുടെ പുതിയ ഫ്ലാഗ്ഷിപ്പ് പ്ലാനിൽ 28 ദിവസത്തേക്കും, 3,999 രൂപയുടെ വാർഷിക പ്ലാനിൽ 365 ദിവസത്തേക്കും അൺലിമിറ്റഡ് 4-ജി, 5-ജി ഡേറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്.എം.എസും ലഭിക്കും.

ഇതിനുപുറമെ, 12 മാസത്തെ കാൻവ പ്രോ സബ്സ്ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ജിയോടിവി വഴിയുള്ള വിനോദ പരിപാടികൾ, ജിയോഗെയിംസ്, ജിയോഎ.ഐ.ക്ലൗഡ് വഴി 50 ജി.ബി. സ്റ്റോറേജ് എന്നീ ഡിജിറ്റൽ സേവനങ്ങളും ഈ പ്ലാനുകൾക്കൊപ്പം സൗജന്യമായി ലഭ്യമാണ്.

അധിക ഡേറ്റ ആവശ്യമുള്ളവർക്കായി വേഗത നിയന്ത്രണമോ ഉപയോഗ പരിധിയോ ഇല്ലാത്ത ചെറിയ 5-ജി ആഡ്-ഓൺ പാക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 15 രൂപയ്ക്ക് ഒരു ദിവസത്തേക്കും 25 രൂപയ്ക്ക് രണ്ടുദിവസത്തേക്കും അൺലിമിറ്റഡ് 5-ജി ഡേറ്റ ഈ പാക്കുകളിലൂടെ ആസ്വദിക്കാം.

കൂടാതെ, രാത്രികാലങ്ങളിൽ കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന വിദ്യാർഥികൾ, നൈറ്റ് ഷിഫ്റ്റ് ജീവനക്കാർ, ഗെയിമിങ്-സ്ട്രീമിങ് പ്രേമികൾ എന്നിവർക്കായി 50 രൂപയുടെ പ്രത്യേക നൈറ്റ് ഡേറ്റ പാക്കും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പാക്ക് വഴി അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ പകൽ ഡേറ്റ ബാലൻസിനെ ബാധിക്കാതെ അൺലിമിറ്റഡ് 4-ജി, 5-ജി ഡേറ്റ ഉപയോഗിക്കാം.

പുതിയ പ്ലാനുകളിൽ 15 രൂപയുടെ 5-ജി ആഡ്-ഓൺ പാക്ക് നിലവിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 399 രൂപ, 3,999 രൂപ പ്ലാനുകളും 25 രൂപയുടെ ആഡ്-ഓൺ പാക്കും നവംബർ 24 മുതലും, 50 രൂപയുടെ നൈറ്റ് ഡേറ്റ പാക്ക് നവംബർ 26 മുതലും ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാനാകും.

മൈജിയോ ആപ്പ്, ജിയോ വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, അംഗീകൃത റീട്ടെയിലർമാർ എന്നിവ വഴി ഈ പുതിയ ഓഫറുകൾ സ്വന്തമാക്കാവുന്നതാണ്.

X
Top