Alt Image
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆

റിസർവേഷൻ പരിഷ്കരണവുമായി റെയിൽവേ; ട്രെയിനിലെ ആർഎസി സംവിധാനം നിർത്തലാക്കാൻ ആലോചന

ന്യൂഡൽഹി: ട്രെയിനിലെ ആർഎസി (റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ) സംവിധാനം നിർത്തലാക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ഒരു ബെർത്ത് രണ്ട് യാത്രക്കാർ പങ്കിടുന്നതിനെയാണ് ആർഎസി എന്നു പറയുന്നത്. ഇങ്ങനെ യാത്ര ചെയ്യുമ്പോഴും മുഴുവൻ തുകയും യാത്രക്കാർ നൽകേണ്ടി വരും.

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തും റിസർവേഷൻ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗവുമായാണ് ഇത്തരമൊരു നീക്കമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ടു ചെയ്തു. ബെർത്ത് പൂർണമായും ലഭിക്കാത്ത സാഹചര്യത്തിൽ, യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്കും ഈടാക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായം ഉയർന്നിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

ഒരേ സീറ്റ് പുരുഷനും സ്ത്രീക്കുമായി അനുവദിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ആർഎസി സംവിധാനം യാത്രക്കാർക്ക് വലിയ അസൗകര്യമുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. പകരം സീറ്റ് കണ്ടെത്താൻ ട്രെയിൻ ടിക്കറ്റ് എക്സാമിനർമാരും (ടിടിഇ) വലിയ പ്രയാസം നേരിടുന്നുണ്ട്.

ആർഎസി ടിക്കറ്റുള്ള യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്കും ഈടാക്കുന്ന വിഷയം പാർലമെന്ററി സമിതിയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുഴുവൻ നിരക്കും ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിലവിലെ സംവിധാനം പുനഃപരിശോധിക്കണമെന്നു സമിതി ശുപാർശ ചെയ്തിരുന്നു.

X
Top