കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ച് ജിയോ

അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ച് ടെലികോം രംഗത്തെ മുന്‍നിരക്കാരായ ജിയോ. 199 രൂപയുടെ പ്ലാനില്‍ 100 രൂപയാണ് ജിയോ വർധിപ്പിച്ചത്. പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യ റീചാര്‍ജില്‍ 349 രൂപ മുടക്കേണ്ടിവരും.

199 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 4ജി ഡേറ്റ എന്നിവ ലഭിച്ചിരുന്നു. ചെലവ് കുറഞ്ഞ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് തിരിച്ചടിയാണ് പുതിയ മാറ്റം.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ പ്ലാന്‍ കാലാവധി തീരുംവരെ 199 രൂപയുടെ പദ്ധതി ലഭിക്കും. അതിനുശേഷം 299 രൂപ പ്ലാനിലേക്ക് മാറേണ്ടിവരും.

199 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 4ജി ഡേറ്റ എന്നിവ ലഭിച്ചിരുന്നു. 299 രൂപയുടെ പുതിയ പ്ലാനില്‍ 25 ജിബി ഡേറ്റ ലഭ്യമാണ്. ഇതിനൊപ്പം അധികം ഉപയോഗിക്കുന്ന ഓരോ ജിബിക്കും 20 രൂപ വീതം മുടക്കേണ്ടി വരും.

അണ്‍ലിമിറ്റഡ് വോയിസ് കോളും ഈ പ്ലാനില്‍ ലഭ്യമാണ്.

X
Top