കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ 5ജി അതിവേഗം കുതിക്കുന്നു

മുംബൈ: മുൻനിര ടെലികോം സേവനദാതാക്കളുടെ നേതൃത്വത്തിൽ രാജ്യത്തെ 5ജി നെറ്റ്‌വർക്ക് വിന്യാസം അതിവേഗം കുതിക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇതിനകം തന്നെെ 5ജി ക്കായി 1 ലക്ഷം ടെലികോം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) നാഷണൽ ഇഎംഎഫ് പോർട്ടലിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ജിയോ 2 ഫ്രീക്വൻസികളിൽ (700 MHz ഉം 3,500 MHz ഉം) 99,897 ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നാണ്. ഭാരതി എയർടെല്ലിന് 22,219 5ജി ടവറുകളുമുണ്ട്.

മാർച്ച് 23ലെ റിപ്പോർട്ട് പ്രകാരം എല്ലാ ബേസ് സ്റ്റേഷനുകൾക്കും ജിയോയ്ക്ക് 3 സെൽ സൈറ്റുകൾ ഉണ്ട്, എയർടെല്ലിന് രണ്ടും ഉണ്ട്. കൂടുതൽ ടവറുകളും സെൽ സൈറ്റുകളും ടെലികോം സേവനദാതാവിന്റെ നെറ്റ്‌വർക്ക് വേഗമാണ് കാണിക്കുന്നത്.

നെറ്റ്‌വർക്ക് ഇന്റലിജൻസ്, കണക്റ്റിവിറ്റി സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഓക്‌ലയുടെ ഫെബ്രുവരി 28 ലെ റിപ്പോർട്ട് അനുസരിച്ച് എയർടെല്ലിന്റെ 5ജി വേഗം 268 എംബിപിഎസുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോയുടേ ഉയർന്ന ശരാശരി വേഗം 506 എംബിപിഎസ് (സെക്കൻഡിൽ മെഗാബൈറ്റ്) ആണ്.

കൊൽക്കത്തയിൽ ജിയോയ്ക്ക് 506.25 എംബിപിഎസും ഡൽഹിയിൽ എയർടെൽ 268.89 എംബിപിഎസും 5ജി ഡൗൺലോഡ് വേഗം ലഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. 5ജി നെറ്റ്‌വർക്ക് വിന്യാസത്തിന്റെ കാര്യത്തിൽ എയർടെലും ജിയോയും വലിയ മൽസരത്തിലാണ്.

ഇന്ത്യയിൽ 50 കോടിയിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. ചൈനയ്ക്ക് തൊട്ടുപിന്നിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഓൺലൈൻ വിപണിയാണ് ഇന്ത്യ.

X
Top