ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ആലിബാബയുടെ 10 ദശലക്ഷം ഓഹരികൾ വിറ്റഴിക്കാൻ ജാക്ക് മായുടെ കുടുംബ ട്രസ്റ്റ്

ചൈന: ചൈനീസ് ശതകോടീശ്വരൻ ജാക്ക് മായുടെ കുടുംബ ട്രസ്റ്റ് അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ്‌സിന്റെ 10 ദശലക്ഷം അമേരിക്കൻ ഡെപ്പോസിറ്ററി ഷെയറുകൾ ഏകദേശം 871 മില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങുന്നതായി ഇ-കൊമേഴ്‌സ് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഫാമിലി ട്രസ്റ്റിന്റെ ഭാഗമായ ജെഎസ്പി ഇൻവെസ്റ്റ്‌മെന്റും ജെസി പ്രോപ്പർട്ടീസും ചേർന്ന് നവംബർ 21ന് വിൽപ്പന നടത്തും.

2019ൽ ആലിബാബയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് മാ മാറിയിരുന്നു. ആലിബാബയുടെ സഹസ്ഥാപകരിൽ ഒരാളും മായുടെ ദീർഘകാല ലെഫ്റ്റനന്റുമായ എഡ്ഡി വു ആണ് നിലവിൽ കമ്പനിയെ നയിക്കുന്നത്.

ത്രൈമാസ ഫലങ്ങൾക്ക് മുന്നോടിയായി പ്രീമാർക്കറ്റ് ട്രേഡിംഗിൽ ആലിബാബയുടെ യുഎസിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞു.

X
Top