സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

ഇക്‌സിഗോ 48% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഇക്‌സിഗോയുടെ ഉടമകളായ ലെ ട്രാവന്യുസ്‌ ടെക്‌നോളജി 48.5 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ ഈ ഓഹരി നല്‍കിയത്‌.

93 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഇക്‌സിഗോ 138.10 രൂപയിലാണ്‌ ഇന്ന്‌ എന്‍എസ്‌ഇയില്‍ വ്യാപാരം ആരംഭിച്ചത്‌. ഇഷ്യു വിലയേക്കാള്‍ 48.5 ശതമാനം ഉയര്‍ന്ന നിലയിലായിരുന്നു ഓപ്പണിംഗ്‌. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 140 രൂപക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നു.

മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ഈ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌. 98.34 തവണയാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. ഗ്രേ മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രീമിയത്തോടെയാണ്‌ ഇക്‌സിഗോ ലിസ്റ്റ്‌ ചെയ്‌തത്‌.

എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുന്നതിന്‌ മുമ്പു തന്നെ ഓഹരികളുടെ വ്യാപാരം നടക്കുന്ന അനൗദ്യോഗിക വിപണിയാണ്‌ ഗ്രേ മാര്‍ക്കറ്റ്‌.

740.10 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌. 120 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 620.10 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വിറ്റത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

യാത്രക്കാര്‍ക്ക്‌ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിനും യാത്ര ആസൂത്രണം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സി കമ്പനിയാണ്‌ ഇക്‌സിഗോ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത്‌ മാസ കാലയളവില്‍ 497 കോടി രൂപയാണ്‌ കമ്പനിയുടെ വരുമാനം. 65.7 കോടി രൂപ ലാഭവും കൈവരിച്ചു.

2020-21, 2022-23 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനി 93.38 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. 517.57 കോടി രൂപയാണ്‌ 2022-23 സാമ്പത്തിക വര്‍ഷത്തെ വരുമാനം. 2020-21ല്‍ ഇത്‌ 138.41 കോടി രൂപയായിരുന്നു.

ഇക്കാലയളവില്‍ ലാഭം 7.53 കോടി രൂപയില്‍ നിന്നും 23.38 കോടി രൂപയായി ഉയര്‍ന്നു.

X
Top