100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ഇസൂസു മോട്ടോഴ്സ്

കൊച്ചി: കേരളത്തിലെ സര്‍വീസ് ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഇസൂസു മോട്ടോഴ്സ് ഇന്ത്യ. ഇതിന്റെ ഭാഗമായി കായംകുളത്ത് പുതിയ ഔദ്യോഗിക സര്‍വീസ് സെന്ററായ സെഡെന്റെ ഓട്ടോ പാര്‍ക് ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലുടനീളം ഇസൂസു മോട്ടോഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ടച്ച് പോയിന്റുകളുടെ എണ്ണം ഏഴായി ഉയർന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വസനീയവും മികച്ചതുമായ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ഉറപ്പാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇസുസു മോട്ടോഴ്സ് ഇന്ത്യയ്ക്ക് കേരളം ഒരു പ്രധാന വിപണിയാണെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടോറു കിഷിമോട്ടോ പറഞ്ഞു.

X
Top