Alt Image
വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലേക്ക് താഴ്ന്നു ◆ യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆

കേരളത്തിൽ 2500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്

കൊച്ചി: കേരളത്തിൽ 4 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ 2500 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി റിയൽറ്റി – ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ടാലൻമാർക്.

1700 കോടി രൂപ ചെലവിൽ കോഴിക്കോട്ട് രണ്ടും വയനാട്, കൊച്ചി എന്നിവിടങ്ങളിൽ ഓരോ ഹോട്ടലുകളുമാണു നിർമിക്കുന്നത്. നാലിടത്തും ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡായിരിക്കും ഹോട്ടലുകളുടെ നടത്തിപ്പു ചുമതല.

800 കോടി ചെലവിൽ വിവിധ സ്ഥലങ്ങളിൽ ഹോസ്പിറ്റാലിറ്റി – റസിഡൻഷ്യൽ പ്രോജക്ടുകളും നിർമിക്കും. കോഴിക്കോട്ട് 153, 126 മുറികൾ വീതമുള്ള രണ്ടു ഹോട്ടലുകളാണു നിർമിക്കുക. വയനാട്ടിൽ 126 മുറികളും കൊച്ചിയിൽ 153 മുറികളുമുള്ള ഹോട്ടലുകളും. 2030ൽ പൂർത്തിയാക്കുകയാണു ലക്ഷ്യം.

ആദ്യമായാണ് ഒരു ഗ്ലോബൽ ഹോസ്പിറ്റാലിറ്റി ബ്രാൻഡ് മലബാറിലേക്കു വരുന്നതെന്നു ടാലൻമാർക് എംഡി എം.ഹബീബുറഹ്മാൻ, സഹസ്ഥാപകരും ഡയറക്ടർമാരുമായ എൻ.ഹിബത്തുല്ല, ടി.കെ.മുഹമ്മദ് ഷക്കീൽ, സിഇഒ നിഷാന്ത് നായർ എന്നിവർ പറഞ്ഞു.

ഹോസ്പിറ്റാലിറ്റി ബ്രാൻഡിന്റെ വിശദാംശങ്ങളും ബ്രാൻഡ് അംബാസഡറെയും ഉടൻ പ്രഖ്യാപിക്കും.

കോഴിക്കോട് ബീച്ചിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഷോപ്പിങ് മാൾ നിർമിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും അവർ പറഞ്ഞു.

X
Top