Alt Image
ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 9.5% അധിക തീരുവയുമായി യൂറോപ്യൻ യൂണിയൻ ◆ ചരിത്രം രചിച്ച് യുപിഐ ഇടപാടുകൾ; ആദ്യമായി 30 ലക്ഷം കോടിയിലേക്ക് ◆ വികസ്വര രാജ്യങ്ങളുടെ വിദേശകടം 9.4 ട്രില്യണ്‍ ഡോളറിലെത്തി ◆ 1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ ◆ ആഗോള സ്വർണശക്തിയാകാൻ ഇന്ത്യ; പദ്ധതിയുടെ രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും ◆

മാരുതി 800ന് അന്താരാഷ്ട്ര അംഗീകാരം

ന്യൂഡൽഹി: ഇന്ത്യൻ വാഹനചരിത്രത്തിൽ നാഴികക്കല്ലായി മാരുതി 800-ന് അന്താരാഷ്ട്ര അംഗീകാരം. ദേശീയവും അന്തർദേശീയവുമായ മോട്ടോറിങ് പൈതൃകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന ‘ഫിവ വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് അവാർഡ്’ ലഭിക്കുന്ന ആദ്യ ഇന്ത്യൻ കാറായി മാരുതി 800 മാറി.

അമേരിക്ക, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള 21 വാഹനങ്ങളുടെ പട്ടികയിലാണ് മാരുതി 800 ഇടംപിടിച്ചത്.

വളരെ ചെറിയതോതിൽ ആരംഭിച്ച മാരുതി 800-ന്റെ യാത്രയാണ് ഇന്ന് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാക്കിമാറ്റിയതെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.

ഉയർന്നനിലവാരമുള്ള എൻജിനിയറിങ് ഉത്പന്നങ്ങൾ നിർമിക്കാൻ ഇന്ത്യക്ക് സാധിക്കുമോ എന്ന് പലരും സംശയിച്ചിരുന്ന കാലത്ത്, അതിനുള്ള മറുപടിയായിരുന്നു മാരുതി 800.

1983 ഡിസംബറിലാണ് ആദ്യത്തെ മാരുതി 800 പുറത്തിറങ്ങിയതെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിരോ സുസുക്കി വ്യക്തമാക്കി. 1987-ലാണ് ആദ്യമായി മാരുതി 800 യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തത്.

X
Top