Alt Image
ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ ◆ 2027ൽ ഇന്ത്യ ചൈനയേക്കാൾ വളർച്ച കൈവരിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് ◆ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ ഇടിവ് ◆ രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ് ◆ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆

ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കാഡ് കുതിപ്പ്

മുംബൈ: പരമ്പരാഗത പെട്രോൾ, ഡീസൽ വാഹന വിൽപ്പനയിൽ ഇടിവുണ്ടായപ്പോഴും ഇലക്ട്രിക് വാഹന വിപണിയിൽ റെക്കാഡ് മുന്നേറ്റം. ഒക്ടോബറിൽ രാജ്യത്ത് 3.55 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു.

ഇലക്ട്രിക് വാഹന വിൽപ്പനയിലെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കാണിത്. പെട്രോൾ, ഡീസൽ വാഹന വിൽപ്പനയിൽ 23.8 ശതമാനം ഇടിവുണ്ടായതായി ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) കണക്കുകൾ വ്യക്തമാക്കുന്നു.

ഇരുചക്ര വാഹനങ്ങൾക്ക് ചരിത്ര നേട്ടം
ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49 ശതമാനമാണ് വളർച്ച. ഒക്ടോബറിൽ 2,24,064 വാഹനങ്ങൾ വിറ്റു. മുൻവർഷം ഇതേ കാലയളവിൽ ഇത് 1,50,890 ആയിരുന്നു. മുച്ചക്ര വാഹന വിൽപ്പന 24.76 ശതമാനം ഉയർന്ന് 88,570 യൂണിറ്റിലെത്തി. ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 76.47 ശതമാനം വർധിച്ച് 37,049 യൂണിറ്റായി.

വാണിജ്യ വാഹന വിൽപ്പന 162.3 ശതമാനം കുതിച്ച് 4,942 യൂണിറ്റിലെത്തി. മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം മുച്ചക്ര വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ; 62.6 ശതമാനം. ഇരുചക്ര വാഹനങ്ങളിൽ 9.7 ശതമാനവും പാസഞ്ചർ വാഹനങ്ങളിൽ 7.3 ശതമാനവും വാണിജ്യ വാഹനങ്ങളിൽ 4.29 ശതമാനവുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക്.

ടു വീലറിൽ ടി.വി.എസ് മുന്നിൽ
ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 60,490 യൂണിറ്റുകളുമായി ടി.വി.എസ് ഒന്നാമതെത്തി. ബജാജ് ഓട്ടോ 49,126 യൂണിറ്റുകളും ഏഥർ എനർജി 31,833 യൂണിറ്റുകളും വിറ്റു. മുച്ചക്ര വാഹനങ്ങളിൽ 15,726 യൂണിറ്റുകളുമായി ബജാജ് ഓട്ടോയും വാണിജ്യ വാഹനങ്ങളിൽ 1,740 യൂണിറ്റുകളുമായി ടാറ്റ മോട്ടോഴ്സും മുന്നിലെത്തി.

ഇലക്ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിൽ 14,669 യൂണിറ്റുകളുമായി ടാറ്റയാണ് ഒന്നാമത്.

X
Top