ബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’

ഐആര്‍എം എനര്‍ജി ഐപിഒ നാളെ മുതല്‍

മുംബൈ: വാതക വിതരണ കമ്പനിയായ ഐആര്‍എംഎനര്‍ജിയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നാളെ മുതല്‍ 20 വരെ നടക്കും. 480-505 രൂപയാണ്‌ ഓഫര്‍ വില.

29 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ കമ്പനി നടത്തുന്നത്‌. ഓഹരി വില്‍പ്പനയിലൂടെ 545 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഗുജറാത്ത്‌, പഞ്ചാബ്‌, തമിഴ്‌നാട്‌, കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡാമന്‍, ഡ്യൂ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിറ്റ്‌ ഗ്യാസ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയാണ്‌ ഐആര്‍എം എനര്‍ജി.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി തമിഴ്‌നാട്ടിലെ നാമക്കലിലെയും തിരുച്ചിറപ്പള്ളിയിലെയും വാതക വിതരണ ശൃംഖല വികസിപ്പിക്കുന്നതിനുള്ള മൂലധന ചെലവിനായും കടം തിരിച്ചടയ്‌ക്കുന്നതിനായും മറ്റ്‌ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കമ്പനി ആറ്‌ ശതമാനം വളര്‍ച്ചയോടെ 245 കോടി രൂപ പ്രവര്‍ത്തന വരുമാനം കൈവരിച്ചു. 31 ശതമാനം വളര്‍ച്ചയോടെ 26.9 കോടി രൂപയാണ്‌ ഇക്കാലയളവിലെ ലാഭം.

X
Top