ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഐആര്‍ഇഡിഎയുടെ ഐപിഒ നവംബര്‍ 21 മുതല്‍

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബ്‌ള്‍ എനര്‍ജി ഡെവലപ്‌മെന്റ്‌ ഏജന്‍സി (ഐആര്‍ഇഡിഎ)യുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ 21 മുതല്‍ 23 വരെ നടക്കും. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന എല്‍ഐസിയുടെ ഐപിഒക്കു ശേഷം ഒരു പൊതുമേഖലാ കമ്പനിയുടെ ആദ്യത്തെ പബ്ലിക്‌ ഇഷ്യു ആണിത്‌.

30-32 രൂപയാണ്‌ ഓഫര്‍ വില. പത്ത്‌ രൂപയാണ്‌ ഓഹരികളുടെ മുഖവില. 40.3 കോടി പുതിയ ഓഹരികളും 26.8 കോടി നിലവിലുള്ള ഓഹരികളും ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പബ്ലിക്‌ ഇഷ്യു വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന അടിത്തറി ശക്തിപ്പെടുത്തുന്നതിനും ഭാവി മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

റിന്യൂവബ്‌ള്‍ എനര്‍ജി മേഖലയിലെ പദ്ധതികള്‍ക്ക്‌ സാമ്പത്തിക സഹായം അനുവദിക്കുന്ന ഐആര്‍ഇഡിഎ 36 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണ്‌. ഈ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയുമാണ്‌. 23 സംസ്ഥാനങ്ങളിലും അഞ്ച്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്പനിക്ക്‌ സാന്നിധ്യമുണ്ട്‌.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 22 ശതമാനം വളര്‍ച്ചയോടെ 3482 കോടി രൂപയാണ്‌. 865 കോടി രൂപ ലാഭം കൈവരിച്ച കമ്പനി രേഖപ്പെടുത്തിയ ലാഭവളര്‍ച്ച 36 ശതമാനമാണ്‌.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ്‌ മാസം 2,320 കോടി രൂപ വരുമാനം കൈവരിച്ചു. 47 ശതമാനമാണ്‌ വളര്‍ച്ച. ലാഭത്തില്‍ 41 ശതമാനം വളര്‍ച്ചയുമുണ്ടായി. 579 കോടി രൂപയാണ്‌ ലാഭം.

X
Top