സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

മികച്ച നേട്ടവുമായി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് ഗൗതം ജെംസിന്റേത്. 5 ശതമാനമുയര്‍ന്ന് 22.20 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. സമീപകാലത്ത് തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്താന്‍ സ്‌റ്റോക്കിനായിട്ടുണ്ട്.

അവകാശ ഓഹരി വിതരണത്തിലൂടെ സമാഹരിച്ച 49 കോടി രൂപ പുനരുപയോഗ ഊര്‍ജ്ജരംഗത്ത് നിക്ഷേപിക്കുമെന്ന് കമ്പനി വെള്ളിയാഴ്ച എക്‌സ്‌ചേഞ്ചിനെ അറിയിച്ചിരുന്നു. കൂടാതെ, ‘യാക്കൂബാലി അയ്യൂബ് മുഹമ്മദ്,ഗംഗാ റാം രജ്പുത് എന്നീ പ്രമുഖ നിക്ഷേപകര്‍ കമ്പനി ഓഹരികള്‍ ഏറ്റെടുത്തു

ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമായി.കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി വിപണി മൂല്യം 1 ശതമാനം സിഎജിആറില്‍ വര്‍ധിച്ച് 111.74 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തില്‍ ഓഹരി 98.57 ശതമാനമാണ് ഉയര്‍ന്നത്.

ആറ് മാസത്തില്‍ 163.97 ശതമാനത്തിന്റെ നേട്ടവും കൈവരിച്ചു. ഗൗതം ജെംസ് ഉപഭോക്തൃ വിവേചനാധികാര ഉത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ക്യാപ് ഓഹരിയാണ്. വജ്ര ഉത്പാദനം, കയറ്റുമതി, ഇറക്കുമതി എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഡയമണ്ട് തലസ്ഥാനമായ സൂറത്ത് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.

X
Top