ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഇന്‍ഫോസിസിന്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വില ഇന്ന് 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്‍ഫോസിസ്‌ 14 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. സെന്‍സെക്‌സ്‌ ഒരു ശതമാനം മാത്രമാണ്‌ ഇക്കാലയളവില്‍ ഇടിഞ്ഞത്‌.

ഇന്ന് ഇന്‍ഫോസിസ്‌ എന്‍എസ്‌ഇയില്‍ 1360 രൂപ വരെ ഇടിഞ്ഞു. 2021 മെയ്‌ക്കു ശേഷമുള്ള താഴ്‌ന്ന വിലയിലാണ്‌ ഇപ്പോള്‍ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌. യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ 0.75 ശതമാനം പലിശനിരക്ക്‌ വര്‍ധന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ ബുധനാഴ്ച യുഎസ്‌ വിപണിയിലെ ടെക്‌നോളജി ഓഹരികള്‍ ഇടിവാണ്‌ നേരിട്ടത്‌. ഇത്‌ ഇന്ത്യയിലെ ഐടി ഓഹരികളിലും പ്രതിഫലിച്ചു.

തുടര്‍ന്നും പലിശനിരക്ക്‌ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ്‌ ഫെഡറല്‍ റിസര്‍വ്‌ നല്‍കിയത്‌. നിഫ്‌റ്റി ഐടി സൂചികയും ഇന്ന് 52 ആഴ്‌ചത്തെ താഴ്‌ന്ന നിലവാരത്തോട്‌ അടുത്തു. യുഎസ്‌ സാമ്പത്തികമാന്ദ്യത്തിലേക്ക്‌ നീങ്ങുന്നുവെന്ന ആശങ്കയാണ്‌ ഐടി ഓഹരികളില്‍ വില്‍പ്പനസമ്മര്‍ദത്തിന്‌ വഴിവെച്ചത്‌.

യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിക്കാത്ത നിലവാരത്തിലേക്ക്‌ ഉയര്‍ന്നത്‌ ഈ ഓഹരികളില്‍ നിന്ന്‌ നിക്ഷേപകര്‍ വിറ്റുമാറുന്നത്‌ തുടരാന്‍ പ്രേരണയായി. യുഎസ്‌ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നീങ്ങുകയാണെങ്കില്‍ കമ്പനികള്‍ ഐടി സേവനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കയാണ്‌ നിലനില്‍ക്കുന്നത്‌.

ഐടി കമ്പനികളുടെ വരുമാനം പ്രധാനമായും യുഎസിനെയും യൂറോപ്പിനെയുമാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. കഴിഞ്ഞ മാസങ്ങളില്‍ വിദേശ ബ്രോക്കറേജുകള്‍ ഐടി മേഖലയെ ഡൗണ്‍ഗ്രേഡ്‌ ചെയ്യുകയും ലക്ഷ്യമാക്കുന്ന വില വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു. ഐടി ഓഹരികളുടെ വരുമാന വളര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വമാണ്‌ തിരുത്തലിന്‌ വഴിവെച്ചത്‌.

X
Top