Alt Image
കേരളം ടേക്ക് ഓഫിന് തയ്യാറെന്ന് സംസ്ഥാന ബജറ്റ്വയനാട് പുനരധിവാസം; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രികെഎസ്ആര്‍ടിസിക്ക് ബജറ്റിൽ 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടിവിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാൻ ബജറ്റിൽ വിജ്ഞാന കേരളം പദ്ധതിവനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു

കേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

തിരുവനന്തപുരം: ദേശീയതലത്തിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും കടകവിരുദ്ധമായി കേരളത്തിൽ കൂടുകയാണ് ഡിസംബറിലുണ്ടായത്.
രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുള്ള സംസ്ഥാനങ്ങളിൽ മുൻനിരയിലുമുണ്ട് കേരളം; ദക്ഷിണേന്ത്യയിലും വിലക്കയറ്റത്തോത് കൂടുതൽ കേരളത്തിലാണ്. നവംബറിലെ 6.32ൽ നിന്ന് ഡിസംബറിൽ 6.36 ശതമാനമായാണ് കേരളത്തിലെ പണപ്പെരുപ്പ വർധന. ഒക്ടോബറിൽ 6.47% ആയിരുന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 7.05ൽ നിന്ന് 6.92 ശതമാനത്തിലേക്ക് കുറഞ്ഞു. നഗരങ്ങളിലേത് 5.02ൽ നിന്ന് 5.29 ശതമാനമായി കൂടി.
രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ മുൻമാസങ്ങളിലെ പോലെ ഡിസംബറിലും ബിഹാറിലും (7.36%) ഛത്തീസ്ഗഡിലുമാണ് (7.63%). ഒഡീഷയിൽ 6.96 ശതമാനം. ഉത്തർപ്രദേശിൽ 6.26%, ഉത്തരാഖണ്ഡിൽ 6.05%. ഡൽഹിയിലാണ് ഏറ്റവും കുറവ്; 2.51%. ദക്ഷിണേന്ത്യയിൽ തെലങ്കാനയിൽ 3.14%, ആന്ധ്രയിൽ 4.34%, തമിഴ്നാട്ടിൽ 5.20%, കർണാടകയിൽ 5.14% എന്നിങ്ങനെയാണ് നിരക്ക്.

X
Top