ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മോശം ആഗോള സൂചനകള്‍, ആഭ്യന്തര വിപണിയില്‍ ഇടിവ്

മുംബൈ: ആഗോള വിപണികളെ പിന്തുടര്‍ന്ന് ആഭ്യന്തര സൂചികകള്‍ നേരിയ നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 19.91 പോയിന്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 60150.62 ലെവലിലും നിഫ്റ്റി 6.80 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 17762.50 ലെവിലിലുമാണ് വ്യാപാരത്തിലുള്ളത്.

1014 ഓഹരികള്‍ മുന്നേറുമ്പോള്‍ 822 എണ്ണം തിരിച്ചടി നേരിടുന്നു. 96 ഓഹരികളില്‍ മാറ്റമില്ല. ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയവയാണ് നേട്ടത്തില്‍.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ദിവിസ് ലാബ്സ്, അള്‍ട്രാടെക് സിമന്റ് നഷ്ടം നേരിടുന്നു. യുഎസ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് പ്രതിസന്ധിയിലകപ്പെട്ടതാണ് ആഭ്യന്തര വിപണികളെ ബാധിക്കുന്നത്, മേത്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറഞ്ഞു.

നിക്ഷേപം പിന്‍വലിക്കപ്പെട്ടതിനാല്‍ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് ഓഹരി 41 ശതമാനം ഇടിവ് നേരിടുകയായിരുന്നു. തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ കൂപ്പുകുത്തി. അതുകൊണ്ടുതന്നെ ആഭ്യന്തര സൂചികകളില്‍ നഷ്ടം പ്രതീക്ഷിക്കുകയാണ് തപ്‌സെ.

മാത്രമല്ല, ഏപ്രില്‍ ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍ കരാറുകള്‍ വ്യാഴാഴ്ച കാലഹരണപ്പെടുന്നതിനാല്‍ അടുത്ത രണ്ട് ട്രേഡിംഗ് ദിവസങ്ങളില്‍ അസ്ഥിരത ദൃശ്യമാകും.മെയ് 3 ന് നടക്കുന്ന ഫെഡ് മീറ്റിംഗായിരിക്കും വരും ദിവസങ്ങളില്‍ നിര്‍ണ്ണായകം.

കഴിഞ്ഞ ഏഴ് ട്രേഡിംഗ് സെഷനുകളില്‍ 5100 കോടി രൂപ വരെ എഫ്ഐഐകള്‍ അറ്റ വില്‍പ്പന നടത്തി. ഇതും വിപണിയെ സംബന്ധിച്ച് വെല്ലുവിളിയാണ്.

X
Top