ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈന

ന്യൂഡൽഹി: യുഎസിനെ കടത്തിവെട്ടി 2025-26 സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന. ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറിലെത്തി.
അതേസമയം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി സർവകാല റെക്കോർഡിലാണ്.

ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. 2024-25 വരെ തുടർച്ചയായി നാലു വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ് ആയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.66 ശതമാനം ഉയർന്ന് 1947 കോടി ഡോളറിലെത്തി.

ഇറക്കുമതി 16 ശതമാനം വർധിച്ച് 13,163 കോടി ഡോളറിന്റേതാണ്. 2024-25ലെ 9,920 കോടി ഡോളറിൽ നിന്ന് 2025-26ൽ വ്യാപാരക്കമ്മി 11,260 കോടി ഡോളറെന്ന എക്കാലത്തെയും ഉയർന്ന നിലയിലാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 0.92 ശതമാനം വർധിച്ച് 8730 കോടി ഡോളറാണ്. ഇറക്കുമതി 15.95 ശതമാനം വർധിച്ച് 5290 കോടി ഡോളറും. 2024-25ലെ 4089 കോടി ഡോളറിൽ നിന്ന് 2025-26ൽ വ്യാപാര മിച്ചം 3440 കോടി ഡോളറായി കുറഞ്ഞു.

2013-14 മുതൽ 2017-18 വരെയും 2020-21 ലും ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു. ചൈനയ്ക്ക് മുൻപ് യുഎഇ ആയിരുന്നു ഈ സ്ഥാനത്ത്. 2021-22 മുതൽ യുഎസിനായിരുന്നു ആ സ്ഥാനം.

X
Top