ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്ഇന്ത്യ-ചൈന അരി വ്യാപാരത്തർക്കം: മൂന്ന് ഇന്ത്യൻ കമ്പനികളുടെ ഇറക്കുമതി ലൈസൻസ് റദ്ദാക്കിഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നുഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈന

ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ്; ടിം കുക്ക് പടിയിറങ്ങുന്നു

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആപ്പിൾ, അതിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നേതൃമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. സെപ്റ്റംബർ ഒന്നിന് ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേൽക്കുമ്പോൾ അത് വെറുമൊരു സ്ഥാനമാറ്റമല്ല, മറിച്ച് നാല് ട്രില്യൺ ഡോളർ (ഏകദേശം 372.57 ലക്ഷം കോടി രൂപ) മൂല്യമുള്ള ഒരു സാങ്കേതിക സാമ്രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന വലിയൊരു ചുവടുവയ്പ്പാണ്.

∙ആരാണ് ജോൺ ടെർനസ്?
കഴിഞ്ഞ കാൽനൂറ്റാണ്ടായി ആപ്പിളിന്റെ വളർച്ചയിൽ നിശബ്ദനായി എന്നാൽ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ് ജോൺ ടെർനസ്. നിലവിൽ കമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് സീനിയർ വൈസ് പ്രസിഡന്റ് ആയ അദ്ദേഹം, ആപ്പിളിന്റെ പത്തോളം പ്രമുഖ ഉൽപന്നങ്ങളുടെ ഡിസൈനിങ്ങിന് പിന്നിലെ ബുദ്ധികേന്ദ്രമാണ്.

പെൻസിൽവേനിയ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ടെർനസ്, ആപ്പിളിൽ എത്തുന്നതിന് മുൻപ് ‘വെർച്വൽ റിസർച്ച് സിസ്റ്റംസ്’ എന്ന സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്നു. 2001ലാണ് അദ്ദേഹം ആപ്പിളിന്റെ പ്രോഡക്റ്റ് ഡിസൈൻ ടീമിൽ ചേരുന്നത്.

∙ആപ്പിളിലെ വളർച്ചയുടെ പടവുകൾ
സ്റ്റീവ് ജോബ്സിന്റെ ദീർഘവീക്ഷണവും ടിം കുക്കിന്റെ കൃത്യതയും അടുത്തറിഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണ് ടെർനസ്. അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് ആപ്പിളിന്റെ ചരിത്രത്തിനൊപ്പം വളർന്നതാണ്.

2001: പ്രോഡക്റ്റ് ഡിസൈൻ ടീമിൽ തുടക്കം.
2013: ഹാർഡ്‌വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്റ് പദവിയിലേക്ക്.
2021: കമ്പനിയുടെ എക്സിക്യൂട്ടീവ് ടീമിലെത്തുകയും ഹാർഡ്‌വെയർ എൻജിനീയറിങ് സീനിയർ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു.
2026: സിഇഒ പദവിയിലേക്ക്.

ഐഫോൺ, മാക്ബുക്, എയർപോഡ്സ് എന്നിവയുടെ വിപ്ലവകരമായ മാറ്റങ്ങൾക്കെല്ലാം ടെർനസ് നേതൃത്വം നൽകി. അടുത്തിടെ പുറത്തിറങ്ങിയ മാക്ബുക് നിയോ, ഐഫോൺ 17 സീരീസ്, ആപ്പിളിന്റെ ആദ്യ സ്പെഷൽ കംപ്യൂട്ടറായ ആപ്പിൾ വിഷൻ പ്രോ എന്നിവ അദ്ദേഹത്തിന്റെ ടീമിന്റെ ഏറ്റവും പുതിയ നേട്ടങ്ങളാണ്.

∙ വെല്ലുവിളികളും പ്രതീക്ഷകളും
ടിം കുക്കിന്റെ പിൻഗാമിയാകുമ്പോൾ ടെർനസിന് മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. ടിം കുക്ക് ആപ്പിളിനെ സാമ്പത്തികമായി ഉന്നതിയിൽ എത്തിച്ചെങ്കിലും ആപ്പിളിന്റെ അടുത്ത ഘട്ടം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലായിരിക്കും. ‘കുക്ക് കുപ്പർട്ടിനോയിൽ വലിയൊരു പൈതൃകമാണ് അവശേഷിപ്പിക്കുന്നത്.

പുതിയ എഐ വിപ്ലവത്തിൽ ആപ്പിളിനെ മുൻനിരയിൽ എത്തിക്കുക എന്നതാകും ടെർനസിന് മുന്നിലുള്ള ഏറ്റവും വലിയ അഗ്നിപരീക്ഷ.’ – ടെക് വിപണിയിലെ നിരീക്ഷകനായ ഡാൻ ഐവ്സ് പറഞ്ഞു.

ഒരു ഹാർഡ്‌വെയർ എൻജിനീയർ സിഇഒ ആകുന്നത് ആപ്പിൾ തങ്ങളുടെ ഉൽപന്നങ്ങളുടെ ഡിസൈനിങ്ങിലും കരുത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നതിന്റെ സൂചനയായാണ് വിദഗ്ധർ കാണുന്നത്.

∙ ടെർനസിന്റെ കാഴ്ചപ്പാട്
‘എന്റെ കരിയറിലെ ഭൂരിഭാഗവും ആപ്പിളിൽ ചെലവഴിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. സ്റ്റീവ് ജോബ്സിന് കീഴിൽ ജോലി ചെയ്യാനും ടിം കുക്കിനെപ്പോലൊരു മെന്ററെ ലഭിക്കാനും സാധിച്ചത് വലിയൊരു അനുഗ്രഹമാണ്,’ എന്നാണ് ടെർനസ് പറഞ്ഞത്.

സ്റ്റീവ് ജോബ്സ് ഒരു റിസ്ക് ടേക്കർ ആയിരുന്നു, ടിം കുക്ക് ഒരു സിസ്റ്റമാറ്റിക് ബിസിനസുകാരനായിരുന്നു. ഇവരുടെ രണ്ടിന്റെയും മിശ്രിതമായ ഒരു ശൈലിയായിരിക്കുമോ ടെർനസ് പിന്തുടരുക എന്നത് സാങ്കേതിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മാറ്റങ്ങളെ ഭയപ്പെടാത്ത ഒരു എൻജിനീയർ ആപ്പിളിന്റെ ഡ്രൈവിങ് സീറ്റിലെത്തുമ്പോൾ, ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത് മാന്ത്രികമായ പുതിയ ഉൽപന്നങ്ങളാണ്. ഐഫോണിന് ശേഷം ആപ്പിളിന്റെ ‘നെക്സ്റ്റ് ബിഗ് തിങ്’ എന്തായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനി ജോൺ ടെർനസിന്റെ കൈകളിലാണ്.

X
Top