ഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നുഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈനഎൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ധനച്ചെലവ് കുത്തനെ കൂടുന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യതസമുദ്ര വ്യാപാര മേഖലയ്ക്ക് കരുത്തേകാൻ ഭാരത് മാരിടൈം ഇൻഷ്വറൻസ് പൂൾ

ഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നു

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിർമാണം പൂർത്തിയായ ജൊന്നഗിരി പ്രോജക്ട് മേയിൽ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം. ജിയോമൈസൂർ പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിക്ക് പിന്നിൽ. ത്രിവേണി എർത്ത്മൂവേഴ്സ്, ലോയ്ഡ് മെറ്റൽ, ഡെക്കാൻ ഗോൾഡ് മൈൻസ് തുടങ്ങിയ കമ്പനികളുടെ സംയുക്ത സംരംഭമാണിത്. ഖനി പ്രവർത്തന ക്ഷമമായാൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി കുറയ്ക്കാൻ ആകുമെന്നാണ് കരുതുന്നത്.

സ്വർണ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമായ ഇന്ത്യയിൽ പ്രതിവർഷം 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ കർണാടകയിലെ റയ്ചൂർ ജില്ലയിലെ ഹട്ടി സ്വർണ ഖനിയിൽ മാത്രമാണ് നിലവിൽ വ്യവസായിക ഉൽപാദനം നടക്കുന്നത്. 1947ൽ സ്ഥാപിച്ച സ്വർണഖനി ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ഉൽപാദനം നടക്കുന്നതിൽ ഏറ്റവും വലുതുമാണ്. പ്രതിവർഷം 1.5 ടൺ സ്വർണമാണ് ഹട്ടി ഖനിയിൽ നിന്ന് കുഴിച്ചെടുക്കാനാവുന്നത്.

1880കളിൽ പ്രവർത്തനം തുടങ്ങുകയും പിന്നീട് സിനിമയിലൂടെ പ്രശസ്തമാവുകയും ചെയ്ത കോലാർ ഗോൾഫ് ഫാക്ടറി (കെജിഎഫ്) 2001ൽ അടച്ചുപൂട്ടിയതോടെ രാജ്യത്തെ പ്രാദേശിക സ്വർണ ഉൽപാദനം കുത്തനെ കുറഞ്ഞിരുന്നു. നാഷണൽ മിനറൽ‌ കോർപറേഷൻ ലിമിറ്റഡ് പോലുള്ള പൊതുമേഖലാ കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളിലെ ഖനികളിലാണ് സ്വർണ ഖനനം.

42.5 ടൺ സ്വർണം

ആന്ധ്രയിൽ 598 ഹെക്ടർ പ്രദേശത്താണ് വലിയ സ്വർണഖനി പ്രവർത്തനക്ഷമമാകുന്നത്. ഏതാണ്ട് 400 കോടി രൂപയോളം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. സ്വർണം കുഴിച്ചെടുക്കുന്നതിനൊപ്പം ഇവ ശുദ്ധീകരിച്ച് സ്വന്തം പേരിലുള്ള ആഭരണങ്ങളായി വിപണിയിലെത്തിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇതിനുള്ള പ്രോസസിങ് യൂണിറ്റ് ആരംഭിക്കും. നിലവിൽ 13.1 ടൺ സ്വർണശേഖരം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ പര്യവേഷണം നടത്തിയാൽ ഇത് 42.5 ടണ്ണായി വർധിക്കും. നിലവിലെ നിരക്ക് അനുസരിച്ച് ഏതാണ്ട് 60,000 കോടി രൂപ വിലവരുന്ന സ്വർണമാണിത്. അടുത്ത 15 വർഷത്തേക്ക് പ്രതിവർഷം 1,000 കിലോഗ്രാം വീതം സ്വർണം ഉൽപാദിപ്പിക്കാൻ പദ്ധതിക്ക് ശേഷിയുണ്ടാകും.

എന്താണ് നേട്ടം
വലിയ അളവിൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ സ്വർണവില കുത്തനെ കയറിയതും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുറ‍ഞ്ഞതും ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തിയിരുന്നു. സ്വന്തമായി സ്വർണം ഉൽപാദിപ്പിക്കുന്നത് രാജ്യത്തിൻറെ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കും.

കൂടാതെ വിദേശനാണ്യ ശേഖരം നഷ്ടമാകാതെ സൂക്ഷിക്കാനും കഴിയും. ഇത് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിനെയും സ്വാധീനിക്കും.

1970-80 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ ഉൽപാദക രാജ്യമായിരുന്നു ഇന്ത്യ. നിലവിലെ പ്രമുഖ സ്വർണ ഖനന രാജ്യങ്ങളായ ചൈന, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവയ്ക്കൊപ്പമായിരുന്നു ഇന്ത്യയുടെ സ്ഥാനം. പ്രതിവർഷം 5 ടൺ സ്വർണം ഖനനം ചെയ്യാനും ഇന്ത്യയ്ക്ക് ശേഷിയുണ്ടായിരുന്നു.

കൂടുതൽ ഖനികൾ കണ്ടെത്താനുള്ള പര്യവേഷണം അവസാനിപ്പിച്ചതും നിയമങ്ങളിലെ തടസവുമാണ് തിരിച്ചടിയായത്. 1990കളിൽ ഖനന മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിച്ചെങ്കിലും നടപടികൾ നീളുകയായിരുന്നു.

X
Top