ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞു

ന്യൂഡൽഹി: ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞു. വളം, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, എന്നിവയുടെ ഇറക്കുമതിയിലാണ് കുറവുണ്ടായിരിക്കുന്നത്.

രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍, മൊബൈല്‍ ഫോണ്‍ ഇറക്കുമതി 2014-15 ല്‍ 48,609 കോടിയില്‍ നിന്ന് 2024-25 ല്‍ 3,710 കോടിയായി കുറഞ്ഞുവെന്ന് വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ് പറഞ്ഞു. മൊബൈല്‍ ഫോണുകളുടെ കയറ്റുമതി 2014-15 ല്‍ 1,566 കോടിയില്‍ നിന്ന് 2024-25 ല്‍ 2,05,017 കോടിയില്‍ അധികമായി.

2024-25 ല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിരവധി മേഖലകളിലായി ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവുണ്ടായി. വളങ്ങളുടെ ഇറക്കുമതിയില്‍ 61.4 ശതമാനവും അവശിഷ്ട രാസവസ്തുക്കളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിയില്‍ 19.7 ശതമാനം, ഇരുമ്പ്, ഉരുക്ക് എന്നിവയുടെ ഇറക്കുമതി 10.3 ശതമാനവും ഇടിവുണ്ടായി അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ബദല്‍ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കാനും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറക്കുമതിയിലെ കുതിച്ചുചാട്ടം സര്‍ക്കാര്‍ പതിവായി നിരീക്ഷിക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

X
Top