ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയില്‍: ധനമന്ത്രാലയം

ന്യൂഡൽഹി: ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്ന് ലോകമെമ്പാടുമുള്ള ഏജൻസികൾ ഇതിനകം തന്നെ പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് സാധനങ്ങളുടെ വില കൂടാനും വിതരണ സമയത്ത് തടസങ്ങൾ വരാനും സാധ്യത കൂട്ടുന്ന ഒന്നാണ്. എന്നാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും മന്ദഗതിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരുമെന്നും ധനമന്ത്രാലയം അറിയിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അടുത്തിടെ 50 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് റിപ്പോ നിരക്ക് 4.9% ആക്കിയിരുന്നു. എന്നാൽ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കൽ, സബ്സി‍ഡി നൽകൽ, വ്യാപാര നയ മാറ്റങ്ങൾ എന്നിവയുടെ രൂപത്തിൽ സർക്കാർ പണപ്പെരുപ്പത്തെ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 2022 മെയ് മാസത്തെ പ്രതിമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ വിജയകരമായ ലോഞ്ച്, ക്രൂഡ് ഓയിലിനപ്പുറം പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ സാമ്പത്തിക വളർച്ചക്ക് സഹായികരമാകുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വളർച്ചയിൽ വരുന്ന അയർച്ച നിലനിർത്തിക്കൊണ്ടു പോകുക, പണപ്പെരുപ്പം നിയന്ത്രിക്കുക, ധനക്കമ്മി ബജറ്റിനുള്ളിൽ നിലനിർത്തുക എന്നിവയാണ് ഈ സാമ്പത്തിക വർഷത്തെ നയരൂപീകരണത്തിലെ വെല്ലുവിളികൾ.
പണപ്പെരുപ്പം നിയന്ത്രിക്കാൻ മാക്രോ ഇക്കണോമിക് സ്റ്റെബിലിറ്റിക്ക് മുൻഗണന നൽകേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിലും ജീവിത നിലവാരവും നിറവേറ്റുന്നതിലും ഇന്ത്യയുടെ നിക്ഷേപ ആവശ്യങ്ങൾക്കും ഊന്നൽ നൽകേണ്ടതുണ്ടെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു. മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 4.1% വളർച്ച കൈവരിച്ചിരുന്നു. ഇത് ഒരു വർഷത്തിലെ ഏറ്റവും മന്ദഗതിയിലുള്ള വേഗതയാണ്. കഴിഞ്ഞ മാസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ട്.

X
Top