ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

ഇന്ത്യന്‍ എഞ്ചിനീയറിംഗ് കയറ്റുമതിയില്‍ 14.59 ശതമാനം കുറവ്

ന്യൂഡല്‍ഹി: ഡിമാന്റ് കുറവും പശ്ചിമേഷ്യയിലെ മാന്ദ്യ പ്രവണതകളും കാരണം ഇന്ത്യയുടെ എഞ്ചിനീയറിംഗ് ഉത്പന്ന കയറ്റുമതി ഓഗസ്റ്റില്‍ 14.59 ശതമാനം ഇടിവ് രേഖപ്പെടുത്തി. 8.25 ബില്യണ്‍ ഡോളറാണ് ഈയിനത്തില്‍ രാജ്യം നടത്തിയ കയറ്റുമതി. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 9.66 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതി നടത്താന്‍ രാജ്യത്തിനായിരുന്നു.

സ്റ്റീല്‍ ഉത്പന്നങ്ങളുടെ മേല്‍ ചുമത്തിയ തീരുവയാണ് മൊത്തം കയറ്റുമതിയെ ബാധിച്ചതെന്ന് ഇന്ത്യന്‍ എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ (ഇഇപിസി) ചെയര്‍മാന്‍ മഹേഷ് ദേശായി പറയുന്നു. റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ മാന്ദ്യം നിലനില്‍ക്കുന്നതും കയറ്റുമതി കുറച്ചു. കൊവിഡ് പ്രതിസന്ധിയും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തിരിച്ചടിയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

ആഗോള സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യത്തിന്റെ തോത് അനുസരിച്ച് വരും മാസങ്ങളില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കയറ്റുമതി കുറയാന്‍ സാധ്യതയുണ്ട്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി വളര്‍ച്ച ബാഹ്യആഘാതങ്ങള്‍ക്ക് കാരണമായി. എന്‍ജിനീയറിങ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ തീരുവ എടുത്തുകളയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

X
Top