പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

4666 കോടിയുടെ ആയുധ കരാർ ഒപ്പിട്ട് ഇന്ത്യ

ന്യൂഡൽഹി: കര, നാവിക സേനകൾക്കായി അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങാൻ 4666 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട് പ്രതിരോധമന്ത്രാലയം.

ഹെവിവെയ്റ്റ് ടോർപ്പിഡോകളും ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും അടക്കമുള്ളവ വാങ്ങാൻ ഭാരത് ഫോർജ് ലിമിറ്റഡ്, പിഎൽആർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്.

4.25 ലക്ഷത്തിലധികം സിക്യുബി (ക്ലോസ് ക്വാർട്ടർ ബാറ്റിൽ) കാർബൈനുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് ഫോർജ് ലിമിറ്റഡുമായും പിഎൽആർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി 2770 കോടി രൂപയുടെ കരാറുണ്ട്.

നാവികസേനയുടെ കൽവാരി ക്ലാസ് അന്തർവാഹിനികൾക്കായി (പി-75) ഏകദേശം 1896 കോടി ചെലവിൽ 48 ഹെവിവെയ്റ്റ് ടോർപ്പിഡോകൾ വാങ്ങും. ഇറ്റലിയിലെ എസ്ആർഎൽ സബ്മറൈൻ സിസ്റ്റംസുമായാണ് ഈ കരാർ.

2028 ഏപ്രിലിൽ ഈ ടോർപ്പിഡോകളുടെ വിതരണം ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

X
Top