ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എഐ ഉപയോഗത്തിൽ ഇന്ത്യ രണ്ടാമത്; 2025ൽ നടന്നത് 8230 കോടി ഇടപാടുകൾ

ന്യൂഡൽഹി: നിർമിതബുദ്ധി (എ.ഐ.) സങ്കേതങ്ങളെ സ്വീകരിക്കുന്നതിൽ ഇന്ത്യ ആഗോളശക്തിയായി ഉയർന്നെന്നും ഇക്കാര്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണെന്നും സൈബർ സുരക്ഷാ സ്ഥാപനമായ സെഡ്‌സ്‌കേലറിന്റെ റിപ്പോർട്ട്. യു.എസ്. ആണ് ഒന്നാമത്. ‘സെഡ്‌സ്‌കേലർ ത്രെറ്റ്‌ലാബ്‌സ് 2026 എ.ഐ. സെക്യൂരിറ്റി റിപ്പോർട്ടിൽ’ ആണ് ഈ കണ്ടെത്തലുകളുള്ളത്.

എ.ഐ, മെഷീൻ ലേണിങ് എന്നിവ ഇന്ത്യൻ കമ്പനികൾ കഴിഞ്ഞവർഷം വ്യാപകമായി ഉപയോഗിച്ചു. 2025 ജൂൺ മുതൽ ഡിസംബർ 2025 വരെ ഇന്ത്യയിൽ 8230 കോടി എ.ഐ. ഇടപാടുകളാണ് നടന്നത്. ഏഷ്യ-പസഫിക് മേഖലയിലെ മൊത്തം എ.ഐ. പ്രവർത്തനങ്ങളുടെ 46.2 ശതമാനമാണിതെന്ന് -റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഗുരുതര സുരക്ഷാഭീഷണികളെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ടെക്നോളജിയും ആശയവിനിമയവും നിർമാണ-സേവന മേഖലകൾ, ഫിനാൻസും ഇൻഷുറൻസും എന്നിവയിലാണ് ഇന്ത്യയിൽ ഏറ്റവുമധികമായി എ.ഐ. ഉപയോഗിക്കുന്നത്.

പല കമ്പനികൾക്കും അവരുടെ എ.ഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയില്ലെന്നും ഇത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. മറ്റൊരു പ്രശ്നം ഡേറ്റാ നഷ്ടമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

X
Top