ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30% വിലക്കുറവ്: മന്ത്രി പി പ്രസാദ്ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ലസ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നു

ഗോതമ്പ് കയറ്റുമതിയിൽ പിടിമുറുക്കി കേന്ദ്രം

ദില്ലി: രാജ്യത്ത് ഗോതമ്പിന്റെ വില കുതിച്ചുയർന്നതോടെ സർക്കാർ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി. 2022 നവംബർ മുതൽ രാജ്യത്ത് കയറ്റുമതി നിയന്ത്രണങ്ങളുണ്ട്.

വിലക്കയറ്റം രൂക്ഷമായതോടെ ഇന്ത്യ കഴിഞ്ഞ വര്ഷം മെയ് മെയ് 14 ന് കേന്ദ്രം കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇളവുകളോടെ കയറ്റുമതി അനുവദിക്കുകയായിരുന്നു.

ഇന്ത്യ കയറ്റുമതി ചെയ്ത കണക്ക് പരിശോധിക്കുമ്പോൾ, ഡിസംബറിൽ ബംഗ്ലാദേശിലേക്കും ഭൂട്ടാനിലേക്കും ഇന്ത്യ 391 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു. 2022 നവംബറിൽ ഭൂട്ടാനിലേക്ക് മാത്രം 375 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നു.

ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒക്ടോബറിൽ 65,684 ടൺ കയറ്റുമതി ചെയ്തു. ഏപ്രിൽ-ഡിസംബർ കാലയളവിൽ 69 രാജ്യങ്ങളിലേക്ക് ഇന്ത്യ 4.6 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ആഗോള തലത്തിൽ ഗോതമ്പിന്റെ വിതരണം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിൽ ഗോതമ്പിന്റെ രണ്ടാമത്തെ വലിയ ഉത്പാദന രാജ്യമായ ഇന്ത്യയിലേക്കായി ലോകത്തെ ശ്രദ്ധ.

വൻ തോതിൽ ഗോതമ്പ് കയറ്റുമതി ചെയ്യപ്പട്ടതോടെ ആഭ്യന്തര വില കുത്തനെ കൂടി. ഇതോടെയാണ് കേന്ദ്ര സർക്കാർ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നിരുന്നാലും, ആവശ്യാനുസരണം സർക്കാർ-സർക്കാർ കയറ്റുമതി ഇടപാടുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.

അതായത് മറ്റു രാജ്യങ്ങളിലേക്ക് സർക്കാർ തലത്തിൽ കയറ്റുമതി ചെയ്യുന്ന ഗോതമ്പ് ആ രാജ്യങ്ങൾ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും വീണ്ടും മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്യരുത് എന്നും സർക്കാർ വ്യവസ്ഥ വെച്ചു.

ഗോതമ്പ് ആവശ്യമുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന ഇന്ത്യ പരിഗണിക്കുക ചചർച്ചകൾക്ക് ശേഷമായിരിക്കും. കൃഷി, ഭക്ഷണം, വിദേശകാര്യങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു അന്തർ മന്ത്രാലയ സമിതി ഇത്തരം അഭ്യർത്ഥനകൾ ഓരോരോ രാജ്യത്തിൻറെ ജനസംഖ്യ അനുസരിച്ച് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ എട്ട് മാസമായി ഇന്ത്യയുടെ ഗോതമ്പ് വില ഉയർന്ന നിലയിലാണ്, ഇത് മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പം ഉയർത്തി. ഗോതമ്പിന്റെ പണപ്പെരുപ്പം കഴിഞ്ഞ മാസം റെക്കോർഡിട്ട് 25.05 ശതമാനത്തിലെത്തി.

ഗോതമ്പ് കയറ്റുമതി നിരോധനത്തിന് പുറമെ, സാൽമൊണല്ല (സൂജി), മൈദ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കൊപ്പം ഗോതമ്പ് മാവ് (ആട്ട) കയറ്റുമതിയും സർക്കാർ സമ്പൂർണ നിരോധനം ഏർപ്പെടുത്തി.

ഫെബ്രുവരി മുതൽ, കേന്ദ്രം കരുതൽ ശേഖരത്തിൽ നിന്നും ഗോതമ്പ് വിപണിയിലെത്തിച്ചിട്ടുണ്ട്. ഏകദേശം 3 ദശലക്ഷം ടൺ ഗോതമ്പ് വിപണിയിലെത്തി.

ജനുവരിയിൽ ദില്ലിയിൽ ഗോതമ്പിന്റെ വില ക്വിന്റലിന് 3,200 രൂപയെന്ന റെക്കോഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇത് കുറയ്ക്കാനായിരുന്നു ഈ നടപടി.

അതേസമയം, ഈ വർഷം ഗോതമ്പ് ഉൽപ്പാദനം 112.18 മില്യൺ ടൺ എന്ന പുതിയ റെക്കോഡിൽ എത്തുമെന്നാണ് പ്രവചനം.

പുതിയ ഗോതമ്പ് വിളയുടെ സംഭരണം മാർച്ച് 15 മുതൽ ആരംഭിക്കും.

X
Top