സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഡിസ്കൗണ്ട് വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ (ഏകദേശം 23,500 കോടി രൂപ) ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്.

ജൂലൈയിൽ ഇന്ത്യക്കുള്ള ഡിസ്കൗണ്ട് ബാരലിന് 9% കൂട്ടി റഷ്യ 16.76 ഡോളറാക്കിയിരുന്നു. റഷ്യയിൽ നിന്ന് യുറാൽസ് (Urals) ഗ്രേഡ് എണ്ണയാണ് ഇന്ത്യ കൂടുതലായും വാങ്ങുന്നത്. ഇതിനാണ് ബ്രെന്റ് ക്രൂഡ് വിലയെ അപേക്ഷിച്ച് 16 ഡോളറിലധികം ഡിസ്കൗണ്ട് ലഭിച്ചത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ഒരു ശതമാനത്തോളം മാത്രമായിരുന്നു. നിലവിൽ 40% വിഹിതവുമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ സ്രോതസ്സാണ് റഷ്യ.

മികച്ച ഡിസ്കൗണ്ട് ഓഫറാണ് ഇതിന് വഴിയൊരുക്കിയത്. ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ, ഉപഭോഗത്തിനുള്ള 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി പങ്കാളിയും ഇന്ത്യയാണ്. 47% ഇറക്കുമതിയുമായി ചൈനയാണ് ഒന്നാമത്. 37 ശതമാനമാണ് ഇന്ത്യയിലെത്തുന്നത്. 7% യൂറോപ്യൻ യൂണിയനിലേക്കും 6% ടർക്കിയിലേക്കും പോകുന്നു.

റഷ്യയിൽ നിന്ന് ഇന്ത്യയും ചൈനയും കൽക്കരിയും ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയുടെ മൊത്തം കൽക്കരി കയറ്റുമതിയിൽ കഴിഞ്ഞമാസം 45 ശതമാനവും ചൈനയിലേക്കായിരുന്നു. 18% ഇന്ത്യ വാങ്ങി. ടർക്കി, ദക്ഷിണ കൊറിയ, തായ്‍വാൻ എന്നിവയാണ് മറ്റ് മുൻനിര വിപണികൾ.

കഴിഞ്ഞമാസം ഇന്ത്യ ആകെ 19.4 മില്യൺ ടൺ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തത്. ഇതിനായി 1,140 കോടി ഡോളറും ചെലവിട്ടു.

ഏകദേശം 95,800 കോടി രൂപ. റഷ്യ കഴിഞ്ഞാൽ സൗദി അറേബ്യ, യുഎഇ തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന ക്രൂഡോയിൽ സ്രോതസ്സുകൾ.

ജൂലൈയിൽ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഒരുവർഷത്തെ ഉയരത്തിലും എത്തിയിരുന്നു.

X
Top