അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

മെയ് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ നിർദേശം

യർന്ന നിരക്കിലുള്ള നികുതി പിടിക്കൽ ഒഴിവാക്കാൻ നികുതിദായകരോട് മെയ് 31 -നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ പുതിയ നിർദേശം.

ഇതുവരെ പാൻ- ആധാറുമായി ബന്ധിപ്പിക്കാത്തവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആദായനികുതി നിയമങ്ങൾ പ്രകാരം പാൻ- ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം, ബാധകമായ നിരക്കിന്റെ ഇരട്ടി നിരക്കിൽ ടിഡിഎസ് പിടിക്കും.

മേയ് 31 -നകം പാൻ ആധാറുമായി ലിങ്ക് ചെയ്താൽ ടിഡിഎസ് ഷോർട്ട് ഡിഡക്ഷന്റെ പേരിൽ നടപടിയുണ്ടാകില്ലെന്നു വ്യക്തമാക്കി ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു.

ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർ ഉയർന്ന നിരക്കിൽ നികുതി പിടിക്കൽ ഒഴിവാക്കുന്നതിന് മെയ് 31 നകം നടപടികൾ സ്വീകരിക്കണമെന്നും ആദായ നികുതി വകുപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (പഴയ ട്വിറ്റർ) കുറിച്ചു.

പിഴകൾ ഒഴിവാക്കുന്നതിന് മെയ് 31 -നകം സ്റ്റേറ്റ്മെന്റ് ഓഫ് സ്പെസിഫൈഡ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് (SFT) ഫയൽ ചെയ്യാൻ ബാങ്കുകൾ, ഫോറെക്‌സ് ഡീലർമാർ എന്നിവരുൾപ്പെടെയുള്ള റിപ്പോർട്ടിംഗ് സ്ഥാപനങ്ങളോടും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്എഫ്ടി ഫയൽ ചെയ്യാനുള്ള അവസാന തീയതിയും മെയ് 31 ആണെന്നു സാരം. ആദായ നികുതി നടപടികൾ കൃത്യസമയത്ത പൂർത്തിയാക്കാത്തത് പിഴയടക്കണുള്ള ശിക്ഷണ നടപടികൾക്കു വഴിവയ്ക്കും.

ഫോറെക്‌സ് ഡീലർമാർ, ബാങ്കുകൾ, സബ്- രജിസ്ട്രാർ, എൻബിഎഫ്സികൾ, പോസ്റ്റ് ഓഫീസുകൾ, ബോണ്ടുകളും ഡിബഞ്ചറുകളും ഇഷ്യൂ ചെയ്യുന്നവർ, മ്യൂച്വൽ ഫണ്ട് ട്രസ്റ്റികൾ, ഡിവിഡന്റ് നൽകുന്നതോ ഓഹരികൾ തിരികെ വാങ്ങുന്നതോ ആയ കമ്പനികൾ എന്നിവരാണ് പ്രധാനമായും നികുതി അധികാരികൾക്ക് എസ്എഫ്‌സി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട റിപ്പോർട്ടിംഗ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

മുകളിൽ പറഞ്ഞ നിർദ്ദിഷ്ട സ്ഥാപനങ്ങൾ സാമ്പത്തിക വർഷത്തിലെ ചില സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ അല്ലെങ്കിൽ വർഷത്തിൽ അവർ രജിസ്റ്റർ ചെയ്ത/ റെക്കോഡ് ചെയ്ത/ പരിപാലിക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറേണ്ടതുണ്ട്.

എസ്എഫ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത്, വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 1,000 രൂപ വരെ പിഴ ഈടാക്കാൻ കാരണമാകും.

ഫയൽ ചെയ്യാത്തതോ, കൃത്യമല്ലാത്ത പ്രസ്താവന ഫയൽ ചെയ്യുന്നതോ പിഴ ഈടാക്കുന്നതിലേക്ക് നയിക്കാം. ഒരു വ്യക്തി നടത്തുന്ന ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് എസ്എഫ്ടി വഴി ശ്രമിക്കുന്നത്.

ഇതു വളരെ പ്രധാനപ്പെട്ട രേഖയായി കരുതപ്പെടുന്നു.

X
Top