നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

രൂപയുടെ ഊഹക്കച്ചവടത്തില്‍ റിസര്‍വ് ബാങ്ക് ഇളവ്

കൊച്ചി: രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച്‌ റിസർവ് ബാങ്ക്.

രൂപയെ ആഗോള നാണയമാക്കുന്നതിന് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്ക കണക്കിലെടുത്താണ് തീ്രുമാനം. രൂപയുടെ നോണ്‍ ഡെലിവറബിള്‍ അവധി വ്യാപാരത്തിലെ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്.

രൂപയു‌ടെ അവധി വ്യാപാരത്തിലെ നിയന്ത്രണം അനിശ്ചിതമായി തുടരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര നേരത്തെ വ്യക്തമാക്കിയത്. പുതിയ നിർദേശമനുസരിച്ച്‌ റെസിഡന്റ്, നോണ്‍ റെസിഡന്റ് ഉപയോക്താക്കള്‍ക്ക് രൂപയുടെ നോണ്‍ ഡെലിവറബിള്‍ അവധി കരാറുകള്‍ എടുക്കുന്നതിന് തടസമുണ്ടാകില്ല.

രൂപ ഉള്‍പ്പെടുന്ന വിദേശ നാണയ കരാറുകള്‍ എടുക്കുന്നതിന് ഉപയോക്താവിനെ അനുവദിക്കാൻ ഇതോടെ അംഗീകാരമുള്ള വ്യാപാരികള്‍ക്ക് കഴിയും. രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നിർദേശം ആശ്വാസമാകും.

മാർച്ചില്‍ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളർ കവിഞ്ഞതും ഡോളർ കരുത്താർജിച്ചതും കണക്കിലെടുത്താണ് രൂപയുടെ അവധി വ്യാപാരത്തിന് നേരത്തെ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

X
Top