രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

വിദേശ നാണയ ശേഖരത്തിൽ വർദ്ധന

കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണി ഇടപെടല്‍ ശക്തമാക്കിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം മെച്ചപ്പെടുന്നു.
ഏപ്രില്‍ 17ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 230 കോടി ഡോളർ ഉയർന്ന് 70,330 കോടി ഡോളറിലെത്തി.

യൂറോ, യെൻ, പൗണ്ട് എന്നിവ അടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 140 കോടി ഡോളർ ഉയർന്ന് 55743 കോടി ഡോളറായി. സ്വർണ ശേഖരത്തിന്റെ മൂല്യം അവലോകന കാലയളവില്‍ 7.9 കോടി ഡോളർ വർദ്ധിച്ച്‌ 12,213 കോടി ഡോളറായി. ഫെബ്രുവരി അവസാന വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 72,849.4 കോടി ഡോളറെന്ന റെക്കാഡിട്ടിരുന്നു.

ആഗോള അനിശ്ചിതത്വങ്ങളില്‍ നിന്നും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ശക്തമായ സംരക്ഷണം നല്‍കാൻ ഉയർന്ന വിദേശ നാണയ ശേഖരം സഹായകമാകും. നേരിയ ഇടവേളയ്ക്ക് ശേഷം റിസർവ് ബാങ്ക് വലിയ തോതില്‍ വിപണിയില്‍ നിന്ന് സ്വർണം വാങ്ങുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

X
Top